Type Here to Get Search Results !

Bottom Ad

പിടിച്ചെടുത്ത ഹാന്‍സ് മറിച്ചുവിറ്റു; രണ്ട് പോലീസുകാര്‍ അറസ്റ്റില്‍


കേരളം (www.evisionnews.in): പിടിച്ചെടുത്ത ഹാന്‍സ് മറിച്ചുവിറ്റ പോലീസുകാര്‍ അറസ്റ്റില്‍.14 ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങള്‍ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപക്ക് മറിച്ചു വിറ്റ കോട്ടക്കല്‍ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ രജീന്ദ്രനും സീനിയര്‍ പൊലീസ് ഓഫീസര്‍ സജി അലക്സാണ്ടറുമാണ് അറസ്റ്റിലായത്. ഇവരെ സസ്‌പെന്റ് ചെയ്തു. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് 32 ചാക്കുകളിലായി കടത്താന്‍ ശ്രമിച്ച 14 ലക്ഷത്തിന്റെ നിരോധിത പുകയില ഉത്പന്നങ്ങളുമായി നാസര്‍, അഷറഫ് എന്നിവര്‍ പിടിയിലായത്. പിന്നീട് കഴിഞ്ഞ മാസം 9ന് ഇവരില്‍ നിന്ന് പിടിച്ചെടുത്ത വാഹനം വിട്ടുകൊടുക്കാനും പുകയില ഉത്പന്നങ്ങള്‍ നശിപ്പിക്കാനും കോടതി ഉത്തരവിട്ടു. ഇതിനായി നടത്തിയ പരിശോധനയില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലിന് പകരം ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത് ചാക്കുകെട്ടുകള്‍ മാത്രമാണ്. ഇതോടെയാണ് പോലീസിന്റെ തന്നെ ഹാന്‍സ് വില്‍പ്പന പുറംലോകമറിഞ്ഞത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad