Type Here to Get Search Results !

Bottom Ad

രണ്ടു സമൂഹങ്ങള്‍ തമ്മില്‍ അടുക്കാനാകാത്ത വിധം അകന്നുപോവരുത്: സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ഇമാമും ബിഷപ്പും


കേരളം (www.evisionnews.in): സംസ്ഥാനത്ത് സാമുദായിക ഭിന്നത ഉണ്ടാക്കുന്ന പ്രസ്താവനകള്‍ ഉയര്‍ന്നുവരുന്ന പശ്ചാത്തലത്തില്‍ മതസൗഹാര്‍ദ്ദത്തിന് ഉലച്ചില്‍ ഉണ്ടാക്കരുതെന്ന് ആഹ്വാനം ചെയ്ത് താഴത്തങ്ങാടി ഇമാമുമും സിഎസ്‌ഐ ബിഷപ്പും. താഴത്തങ്ങാടി ജുമാ മസ്ജിദ് ഇമാം ഷംസുദ്ദീന്‍ മന്നാനി ഇലവുപാലവും സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാനും സംയുക്ത വാര്‍ത്താ സമ്മേളനത്തിലൂടെയാണ് ആഹ്വാനം നടത്തിയത്.

കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ വഴിയും അല്ലാതെയും ചില ശക്തികള്‍ ശ്രമിക്കുന്നതായി താഴത്തങ്ങാടി ഇമാം ആരോപിച്ചു. അടുക്കാനാകാത്ത വിധം നമ്മള്‍ അകന്നുപോകാന്‍ പാടില്ലെന്നും രണ്ടു സമൂഹങ്ങള്‍ തമ്മിലുള്ള അകല്‍ച്ച ബോധപൂര്‍വ്വം വര്‍ദ്ധിപ്പിക്കുന്നതിനായി ആരോക്കെയോ പിന്നാമ്പുറങ്ങളില്‍ പ്രവര്‍ത്തിക്കുന്നതായും ഇമാം പറഞ്ഞു. പോര്‍വിളിയും വിദ്വേഷവുമല്ല വേണ്ടതെന്നും സമാധാനവും സ്നേഹവുമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് എറ്റവുമധികം മതസൗഹാര്‍ദ്ദമുള്ള സംസ്ഥാനമാണ് കേരളമെന്നും ആ സൗഹാര്‍ദ്ദം നിലനിര്‍ത്തേണ്ടത് എല്ലാവരുടെയും കര്‍ത്തവ്യമാണെന്നും ബിഷപ്പ് പറഞ്ഞു. എല്ലാ തെറ്റായ പ്രവണതകളേയും എതിര്‍ക്കപ്പെടണമെന്ന് പറയുമ്പോഴും പാലാ ബിഷപ്പിന്റെ പ്രസംഗത്തോട് പ്രതികരിക്കാനില്ലെന്നും എല്ലാവര്‍ക്കും അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്നും സിഎസ്‌ഐ ബിഷപ്പ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad