കാസര്‍കോട്: (www.evisionnews) കിണറ്റില്‍ വീണ അമ്മയെയും രക്ഷപ്പെടുത്താനായി കിണറ്റില്‍ ചാടി കയറില്‍ തൂങ്ങി നിന്ന രണ്ടു മക്കളെയും ഒടുവില്‍ അഗ്‌നി രക്ഷാസേനയെത്തി രക്ഷപ്പെടുത്തി.
പാറക്കട്ട എ.ആര്‍ ക്യാമ്പിന് സമീപത്തെ വീട്ടുകിണറ്റില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.ഡ്രൈവര്‍ ഗംഗാധരന്റെ ഭാര്യ ശ്യാമള (54) ആണ് കിണറ്റില്‍ വീണത്. ശബ്ദം കേട്ടെത്തിയ അയല്‍വാസികള്‍ അഗ്‌നിശമന സേനയെ വിവരം അറിയിച്ചു. അതിനിടെ സമീപത്തെ വീട്ടില്‍ നിന്ന് കയര്‍ കൊണ്ടുവന്ന് കിണറ്റില്‍ താഴ്ത്തി.
കയറില്‍ പിടിച്ച് അമ്മയെ മുകളില്‍ കയറ്റാനായി മക്കളായ സജേഷും വിജേഷും കിണറ്റില്‍ ഇറങ്ങുകയായിരുന്നു. എന്നാല്‍ ശ്രമം ഫലം കണ്ടില്ല. ഇവരും മുകളില്‍ കയറാനാവാതെ കയറില്‍ പിടിച്ചു നില്‍ക്കുകയായിരുന്നു.
ഉടന്‍ തന്നെ അസി. സ്റ്റേഷന്‍ ഓഫിസര്‍ കെ.ബി.ജോസിന്റെ നേതൃത്വത്തില്‍ അഗ്‌നിശമന സേന സ്ഥലത്തെത്തി. രക്ഷാ വലയില്‍ കയറ്റിയാണ് മൂന്നു പേരെയും കിണറ്റില്‍ നിന്ന് മുകളിലെത്തിച്ചത്.
കിണറ്റില്‍ വീണ അമ്മയെയും രക്ഷപ്പെടുത്താനിറങ്ങി കയറില്‍ തൂങ്ങി നിന്ന രണ്ടു മക്കളെയും ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി
4/
5
Oleh
evisionnews