Type Here to Get Search Results !

Bottom Ad

എസ്‌കെഎസ്എസ്എഫ് സൈബര്‍ സുരക്ഷ ബോധവല്‍കരണ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി


അണങ്കൂര്‍ (www.evisionnews.in): സുരക്ഷിത സൈബര്‍ ഉപയോഗത്തെക്കുറിച്ച് രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍, കൗമാരപ്രായക്കാര്‍ തുടങ്ങിയവരെ ബോധവല്‍ക്കരിക്കാന്‍   എസ് കെ എസ് എസ് എഫ്  സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ദ്വൈമാസ  കാംപയിന്റെ  ജില്ല തല ഉദ്ഘാടനം കാസര്‍ക്കോട് പോലീസ് സ്റ്റേഷന്‍ എസ് ഐ വിഷ്ണുപ്രസാദ്  അണങ്കുര്‍ ഇസ്ലാമിക് സെന്ററിില്‍ നിര്‍വ്വഹിച്ചു. എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സുഹൈര്‍ അസ്ഹരി പള്ളങ്കോട് അദ്ധ്യക്ഷനായി, എം.എ നജീബ് വിഷയവതരണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി വി.കെ മുഷ്ത്താഖ് ദാരിമി സ്വാഗതം പറഞ്ഞു, സയ്യിദ് ബുര്‍ഹാന്‍ തങ്ങള്‍ ഹുദവി പ്രാര്‍ത്ഥന നടത്തി. എസ് ഇ എ സംസ്ഥാന വര്‍ക്കിംങ് സെക്രട്ടറി  സിറാജുദ്ധീന്‍ ഖാസി ലൈന്‍, യൂനുസ് ഫൈസിക്കാക്കടവ്, ശറഫുദ്ധീന്‍ കുണിയ, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, പി.എച്ച് അസ്ഹരി കളത്തൂര്‍, സുബൈര്‍ ഖാസിമി തൃക്കരിപ്പൂര്‍,

അസീസ് പാടലടുക്ക, ഇര്‍ഷാദ് ഹുദവി ബെദിര, ഹാരിസ് റഹ്‌മാനി തൊട്ടി, സഈദ് അസ്അദി പുഞ്ചാവി, ലത്തീഫ് കൊല്ലമ്പാടി, അഷ്‌റഫ് ഫൈസി കിന്നിംങ്ങാര്‍, ജമാല്‍ ദാരിമി ആലംപാടി, ശിഹാബ് അണങ്കൂര്‍, മഹ്‌മൂദ് ദേളി, സിദ്ധീഖ് ബെളിഞ്ചം അര്‍ഷാദ് മൊഗ്രാല്‍ പുത്തൂര്‍, ബിലാല്‍ ആരിക്കാടി, മുസ്തഫ കമ്പാര്‍, ഹമീദ് ചേരങ്കൈ, മഹ് ഷൂഖ് അറന്തോട്, ഫൈസല്‍ ഹുദവി ബെദിര, റഷീദ് ബെദിര, യൂസുഫ് ചെമ്മനാട് തുടങ്ങിയവര്‍ സംബന്ധിച്ചു. 

ഓണ്‍ലൈന്‍ പഠന രീതി ഒരു വര്‍ഷം പിന്നിടുമ്പോള്‍ നെറ്റ് അഡിക്ഷനും സൈബര്‍ ചൂഷണങ്ങളും  വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ''സ്പളന്‍ഡിഡ്'' കരുത്തരാകാന്‍ കരുതിയിരിക്കാം എന്നതാണ് കാംപയിനിന്റെ സന്ദേശം. നെറ്റ് അഡിക്ഷന്‍, ഓണ്‍ലൈന്‍ ചൂഷണങ്ങള്‍, സൈബര്‍ നിയമങ്ങള്‍, നിയന്ത്രണ രീതികള്‍ തുടങ്ങിയ വിഷയങ്ങളിലുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍,വെബിനാര്‍ , ചര്‍ച്ചകള്‍,ഓണ്‍ലൈന്‍ അഡിക്ഷന്‍ സര്‍വ്വേ,സാമൂഹ്യ മാധ്യമ ഇടപെടലുകള്‍, കൗണ്‍സിലിംഗ്, ക്യാമ്പുകള്‍,സപ്പോട്ടിംഗ് കൂട്ടായ്മകളുടെ രൂപീകരണം, സൗജന്യ ടെലി കൗണ്‍സിലിംഗ്, ലൈഫ് സ്‌കില്‍ ട്രെയിനിങ് , ആത്മീയവബോധനം, മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിവിധ പരിപാടികളാണ് ക്യാമ്പയിനുമായി  സംഘടിപ്പിക്കുന്നത്.


Post a Comment

0 Comments

Top Post Ad

Below Post Ad