Type Here to Get Search Results !

Bottom Ad

ബിജെപിയില്‍ അവഗണന: നേതൃത്വത്തിനെതിരെ പരാതിയുമായി ജേക്കബ് തോമസും മെട്രോമാനും


കേരളം (www.evisionnews.in): ബി.ജെ.പിയില്‍ അവഗണന നേരിടുന്നതായി പരാതിയുമായി പ്രമുഖര്‍ രംഗത്ത്. മെട്രോമാന്‍ ഇ. ശ്രീധരനും മുന്‍ ഡി.ജി.പി ജേക്കബ് തോമസും ബി.ജെ.പി അവഗണനയില്‍ അതൃപ്തി അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പിയില്‍ ചേര്‍ന്ന പല പ്രമുഖരെയും അവഗണിക്കുന്നതായാണ് പരാതി.

അതേസമയം, തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയെ തുടര്‍ന്ന് സംഘടനാ തലത്തില്‍ സമഗ്ര അഴിച്ചുപണിക്ക് ഒരുങ്ങി ബി.ജെ.പി. സംസ്ഥാനത്തെ 5 ജില്ലാ അദ്ധ്യക്ഷന്മാരെ മാറ്റാനാണ് തീരുമാനം. കോട്ടയം, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലാ പ്രസിഡന്റുമാര്‍ക്കെതിരെ നടപടിയുണ്ടാകും. തിരുവനതപുരത്ത് വി വി രാജേഷ് മാറാന്‍ സന്നദ്ധത അറിയിച്ചു. എന്നാല്‍ തിരുവനന്തപുരത്ത് നേതൃമാറ്റം ഉടന്‍ വേണ്ടെന്നാണ് കോര്‍ കമ്മിറ്റിയുടെ അഭിപ്രായം. ജില്ലാ പ്രസിഡന്റുമാരെ മാത്രമല്ല എല്ലാ ഘടകങ്ങളിലും നേതാക്കളെ മാറ്റാനും നിര്‍ദേശമുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad