Type Here to Get Search Results !

Bottom Ad

ബബിഷിനെ മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം അനുമോദിച്ചു


മേല്‍പറമ്പ് (www.evisionnews.in): കീഴൂര്‍ അഴിമുഖത്ത് മത്സ്യബന്ധന തോണി മറിഞ്ഞ് അപകടത്തില്‍പ്പെട്ട മൂന്ന് പേരെ സ്വജീവന്‍ പണയപ്പെടുത്തി അതിസാഹസികമായി രക്ഷപ്പെടുത്തിയ ബേക്കല്‍ സ്വദേശി ബബീഷ് കീഴൂറിനെ മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം കമ്മിറ്റി അനുമോദിച്ചു. സംസ്ഥാന പ്രവര്‍ത്തത സമിതി അംഗം ടിഡി കബീര്‍ തെക്കില്‍ ഉപഹാരം നല്‍കി. മണ്ഡലം പ്രസിഡന്റ് റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ എംബി ഷാനവാസ്, വൈസ് പ്രസിഡന്റ്് ഹാരിസ് തായല്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍,സീനിയര്‍ വൈസ് പ്രസിഡന്റ്് കെഎംഎ റഹ്മാന്‍ കാപ്പില്‍, ടികെ ഹസൈനാര്‍ കീഴൂര്‍, അബൂബക്കര്‍ കടാങ്കോട്, നശാത്ത് പരവനടുക്കം, കെപി അഷ്‌റഫ് സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad