Type Here to Get Search Results !

Bottom Ad

ചരിത്രത്തിന്റെ അപനിര്‍മിതി: യൂത്ത് ലീഗ് മലബാര്‍ സമര സ്മൃതി യാത്ര ഉദുമ മണ്ഡലത്തില്‍ രണ്ട് ബാച്ചുകളായി നടത്തും


ചട്ടഞ്ചാല്‍ (www.evisionnews.in): സ്വതന്ത്ര സമര സേനാനികളെ അവഹേളിച്ചും മലബാര്‍ സമരത്തെ അവഗണിച്ചും മുന്നോട്ടുപോകുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെയും കണ്ണൂര്‍ യൂനിവേഴ്‌സിറ്റി സിലബസിലെ അര്‍.എസ്.എസ് വല്‍കരണത്തിനെതിരെയും ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ മുസ്ലിം യൂത്ത് ലീഗ് പദയാത്ര ഉദുമ നിയോജക മണ്ഡലത്തില്‍ രണ്ട് ബാച്ചുകളായിളായി നടത്താന്‍ മണ്ഡലം നേതൃയോഗം തീരുമാനിച്ചു.

'ചരിത്രത്തോട് നീതി പുലര്‍ത്തുക' എന്ന പ്രമേയത്തില്‍ മലബാര്‍ സമര സ്മൃതി യാത്ര ഉദുമ മണ്ഡലത്തില്‍ തീരദേശം കേന്ദ്രീകരിച്ച് കെഎസ്ടിപി റോഡിലൂടെ പോകുന്ന യാത്ര ചെമ്മനാട് ആരംഭിച്ച് കളനാടും ഉദുമയില്‍ നിന്ന് ആരംഭിച്ച് പൂച്ചക്കാടും സമാപിക്കും.

ദേലംപാടി, മുളിയാര്‍, ചെമ്മനാട് പഞ്ചായതുകളിലെ പ്രവര്‍ത്തകര്‍ ചെമ്മനാട് തുടങ്ങുന്ന ഒന്നാം ബാച്ചിലും ഉദുമ, പള്ളിക്കര, കുറ്റിക്കോല്‍ പഞ്ചായാതുകളിലെ പ്രവര്‍ത്തകര്‍ ഉദുമയില്‍ നിന്ന് ആരംഭിക്കുന്ന രണ്ടാം ബാച്ചിലും അണിനിരക്കും. യാത്രയുടെ പ്രചരണാര്‍ത്ഥം മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സെപറ്റമ്പര്‍ 24ന് മൂന്നിന് മണിക്ക് കാപ്പില്‍ സനാബിലകത്ത് ഹാളില്‍ ചേരും.

പ്രസിഡണ്ട് റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ എംബി ഷാനവാസ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍ സ്വാഗതം പറഞ്ഞു.നിരീക്ഷകന്‍ ജില്ല വൈസ് പ്രസിഡണ്ട് ഹാരിസ് തായല്‍ പദയാത്ര വിഷദീകരിച്ചു.ബ്ലഡ്‌കെയര്‍ മണ്ഡലം കോര്‍ഡിനേറ്ററായി സീനിയര്‍ വൈസ് പ്രസിഡണ്ട് കെഎംഎ റഹ്‌മാന്‍ കാപ്പിലിനെ നിയമിച്ചു. മൊയ്തു തൈര, അബുബക്കര്‍ കടാങ്കോട്, ഷഫീഖ് മയിക്കുഴി, ആബിദ് മാങ്ങാട്, നശാത്ത് പരവനടുക്കം, റഷീദ് കാപ്പില്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad