Type Here to Get Search Results !

Bottom Ad

ബഹ്‌റൈന്‍ കെഎംസിസി അമാനാ സ്‌കീം ഫണ്ട് കൈമാറി


കാസര്‍കോട് (www.evisionnews.in): ബഹ്‌റൈന്‍ കെഎംസിസി അമാന സ്‌കീമില്‍ അംഗമായ പരേതനായ ടിപി ബഷീറിന്റെ കുടുംബത്തിന് ബഹ്‌റൈന്‍ കെഎംസിസി നല്‍കുന്ന പദ്ധതി തുകയായ നാലു ലക്ഷം രൂപ പട്‌ള ശാഖ മുസ്ലിം ലീഗ് ഓഫീസ് പരിസരത്ത് ശാഖ ഭാരവാഹികള്‍ക്ക് കൈമാറി. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ്്മാന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എച്ച്‌കെ അബ്ദുല്‍ റഹിമാന്‍ അധ്യക്ഷത വഹിച്ചു. ബഹ്‌റൈന്‍ കെഎംസിസി ജില്ലാ ട്രഷറര്‍ കുഞ്ഞാമു ബെദിര സ്വാഗതം പറഞ്ഞു. കെഎംസിസി സീനിയര്‍ നേതാവ് അബ്ബാസ് ചെമ്മനാട് പ്രാര്‍ഥന നടത്തി. ചടങ്ങില്‍ കെഎംസിസി ജില്ലാ വൈസ് പ്രസിഡന്റ് മമ്മു മല്ലം, കെഎംസിസി മണ്ഡലം വൈസ് പ്രസിഡന്റ് ഗഫൂര്‍, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടിമാരായ ടിഎം ഇക്ക്ബാല്‍, അബ്ദുല്‍ റഹിമാന്‍ ഹാജി പട്‌ല പാഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഹാരിസ് ചൂരി ഹാരിസ് പട്‌ള റസാക്ക് ജി ഹനീഫ് ചൂരി സിഎച്ച് അബുബക്കര്‍ പിഎം മുഹമ്മദ് കുഞ്ഞി അബ്ദുല്‍ റഹ്‌മാന്‍ ടിഎച്ച്, ആബിദ് കുന്നില്‍, ബാപ്പുട്ടി ഹാജി, മുഹമ്മദ് ഹാജി, ഉമ്മര്‍ച്ച, നാഫി പട്‌ള, നവാസ് സ്രാമ്പി, ബാസില്‍ ഉനൈസ് ബി. ബഷീര്‍, യൂനുസ് ഒമാന്‍, ഇല്ല്യാസ്, ശാഖ സെക്രട്ടറി എംഎ മജീദ് സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad