Type Here to Get Search Results !

Bottom Ad

അധ്യാപക ദിനത്തില്‍ എംഎ നജീബിനെ എംഎസ്എഫ് കുന്നില്‍ യൂണിറ്റ് ആദരിച്ചു


മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.in): അധ്യാപക ദിനത്തില്‍ കേരള അണ്‍ എയ്ഡഡ് ടീച്ചേര്‍സ് ആന്റ് സ്റ്റാഫ് ഫെഡറേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയും അധ്യാപകനുമായ എംഎ നജീബിനെ മൊഗ്രാല്‍ പുത്തൂര്‍ കുന്നില്‍ ശാഖാ എംഎസ്എഫ് കമ്മിറ്റി ആദരിച്ചു. 

10 വര്‍ഷത്തിലേറെ അധ്യാപക രംഗത്തും വിദ്യാഭ്യാസ മേഖലയിലും പ്രവര്‍ത്തിച്ചുവരുന്നു. കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് യൂത്ത് കോര്‍ഡിനേറ്ററായി സേവനം ചെയ്യുന്നു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്, മുസ്ലിം എജ്യൂക്കേഷന്‍ സൊസ്റ്റി ജില്ലാ സമിതി അംഗം, കാസര്‍കോട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം, സിഎച്ച് ലൈബ്രറി സെക്രട്ടറി, ആള്‍ ഇന്ത്യാ ഇന്‍സ്റ്റ്യൂട്ട് ഓഫ് പൊളിറ്റിക്കല്‍ സയന്‍സ് അംഗം, കേരള മാപ്പിള കലാ അക്കാദമി ജില്ലാ വൈസ് പ്രസിഡന്റ്് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

പഠനംപാതി വഴിയില്‍ നിര്‍ത്തിയവരെ കണ്ടെത്തി ഓപ്പണ്‍ സ്‌ക്കൂള്‍ വഴി തുടര്‍പഠനത്തിനുള്ള പ്രവര്‍ത്തനം നടത്തിവരുന്നു. ശാഖാ എംഎസ്എഫ് പ്രസിഡന്റ്് അഫ്രാസ് അബ്ബാസ് അധ്യക്ഷത വഹിച്ചു. ജംഷീദ് കുന്നില്‍, സുഹൈദ് ഇസ്മായില്‍, അനസ് കുന്നില്‍, അമാന്‍ കുന്നില്‍, ഇഷാന്‍, റിസ്വാന്‍, മര്‍ഫാന്‍, ഷിബാന്‍, അനസ് കുന്നില്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad