Type Here to Get Search Results !

Bottom Ad

കാസര്‍കോട് സിഎച്ച് സെന്റര്‍ സ്നേഹവീട് സയ്യിദ് മുനവ്വറലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു


കാസര്‍കോട് (www.evisionnews.co): സംരക്ഷിക്കാന്‍ ആരുമില്ലാത്ത അഗതികളും നിരാലംബരുമായ ആളുകളെ സംരക്ഷിക്കുന്ന കാസര്‍കോട് സിഎച്ച് സെന്റര്‍ സ്‌നേഹവീടിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. 25പേര്‍ക്ക് താമസവും ഭക്ഷണവും ചികിത്സയും നല്‍കി ആലംപാടി നൂറുല്‍ ഇസ്‌ലാം യതീംഖാനയുടെ കെട്ടിടത്തിലാണ് സ്ഥാപനം ആരംഭിച്ചത്. സര്‍ക്കാരിന്റെ സാമൂഹിക നീതി വകുപ്പിന്റെ അംഗീകാരത്തോടെ കൂടിയാണ് സ്ഥാപനം പ്രവൃത്തിക്കുന്നത്. ഭാവിയില്‍ കൂടുതല്‍ പേര്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തുമെന്ന് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

സിഎച്ച് സെന്റര്‍ ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് ഉപ്പളഗേറ്റ് അധ്യക്ഷത വഹിച്ചു. കാസര്‍കോട് സംയുക്ത ജമാഅത് ഖാസി പ്രൊഫ: കെ. ആലിക്കുട്ടി മുസ്ലിയാര്‍ മുഖ്യാതിഥിയായി. അഞ്ചുപതിറ്റാണ്ട് കാലം ആലംപാടി യതീംഖാനയുടെ സെക്രട്ടറിയും പ്രസിഡന്റുമായി സേവനം ചെയ്ത മുബാറക് മുഹമ്മദ് ഹാജിയെ പരിപാടിയില്‍ സിഎച്ച് സെന്റര്‍ ആദരിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സിടി അഹമ്മദലി, ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുള്ള, ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ്‌മാന്‍, അബ്ദുസലാം ദാരിമി ആലംപാടി, ബിഎസ് അബ്ദുള്ളക്കുഞ്ഞി ഫൈസി, എന്‍എ അബൂബക്കര്‍ ഹാജി, അബ്ദുല്‍ കരീം കോളിയാട്, മൂസ ബി ചെര്‍ക്കള, എഎം കടവത്ത്, അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള, ഖാദര്‍ ബദ്രിയ,

ജലീല്‍ എരുതുംകടവ്, അസീസ് കളത്തൂര്‍, മുഹമ്മദ് ഖാസി, ലുഖ്മാന്‍ തളങ്കര, അബ്ബാസ് ബീഗം, ഹംസ തൊട്ടി, മുഹമ്മദ് ഷാഫി പാറക്കട്ട, എപി ഉമ്മര്‍, സി മുഹമ്മദ് കുഞ്ഞി, എ. മമ്മിഞ്ഞി, സഹീര്‍ ആസിഫ്, റഷീദ് ഹാജി കല്ലിങ്കാല്‍, സാദിഖ് പാക്യാര, മുജീബ്കമ്പാര്‍ , അച്ചു നായന്മാര്‍ മൂല, ബഷീര്‍ പള്ളങ്കോട്, സിദ്ധീഖ് സന്തോഷ് നഗര്‍, നഹാസ് മലപ്പുറം, നവാസ് ചെങ്കള, സിടി റിയാസ്, അബ്ദുള്ള ഹാജി ഗോവ, കെഎസ് മഹ്‌മൂദ് ഹാജി, അമീര്‍ ഖാസി, അബു മുബാറക്ക്, സാദിഖ് മുബാറക്ക്, ഖാദര്‍ പാലോത്ത്, ജനറല്‍ കണ്‍വീനര്‍ മാഹിന്‍ കേളോട്ട് കോ-ഓഡിനേറ്റര്‍ അഷ്റഫ് എടനീര്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad