Type Here to Get Search Results !

Bottom Ad

കീഴൂരിന്റെ മുത്തിന് അഭിനന്ദന പ്രവാഹം: ബബീഷിനെ ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് അനുമോദിച്ചു


കാസര്‍കോട് (www.evisionnews.in): മീനുമായി വരുന്നതിനിടെ കീഴൂര്‍ അഴിമുഖത്ത് തോണി മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം മുഖാമുഖം കണ്ട മൂന്നു തൊഴിലാളികളെ ജീവന്‍ പണയപ്പെടുത്തി രക്ഷപ്പെടുത്തിയ ബേക്കലിലെ ബബീഷിന് അഭിനന്ദന പ്രവാഹം. വിവിധ മേഖലകളില്‍ നിന്നും അണമുറിയാത്ത അഭിനന്ദനമാണ് എത്തുന്നത്. കീഴൂര്‍ ശ്രീ കുറുംബ ഭഗവതി പരിസരത്തുവെച്ചു ക്ഷേത്ര ഭാരവാഹിക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ ഷാളണിയിച്ച് അനുമോദിച്ചു. മൂന്നു യുവാക്കളെ അല്ല, മൂന്നു കുടുംബത്തെയാണ് അദ്ദേഹം രക്ഷപ്പെടുത്തിയതെന്ന് ബബിഷ്‌നെ അനുമോദിച്ച് സുഫൈജ അബൂബക്കര്‍ പറഞ്ഞു. കീഴൂര്‍ കടപ്പുറത്ത് തോണി അപകടത്തില്‍ പരിക്കുപറ്റിയ അജ്മല്‍, മുനവ്വര്‍, അഷ്റഫ് എന്നിവരെ ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ മാസം ഇതേസ്ഥലത്ത് നടന്ന മൂന്നുപേര്‍ മരിക്കാനിടയായ തോണിയപകടത്തില്‍ തിരയില്‍പെട്ട നാലുപേരെ രക്ഷിക്കുന്നതിലും തിരച്ചിലിലും ബബീഷ് മുന്നിലുണ്ടായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad