Type Here to Get Search Results !

Bottom Ad

ബബീഷിന് ധീരതക്കുള്ള അവാര്‍ഡ് നല്‍കണം: ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദി


കാസര്‍കോട് (www.evisionnews.in): കീഴൂര്‍ തോണി അപകത്തില്‍പെട്ട മൂന്നു ജീവനുകളെ സാഹസികമായി രക്ഷപ്പെടുത്തിയ കാസര്‍കോടിന്റെ ഹീറോ ബബീഷിനെ ദുബൈ മലബാര്‍ കലാസാംസ്‌കാരിക വേദി ആദരിച്ചു. ധീരതയ്ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് നല്‍കണമെന്നും ആവശ്യപ്പെട്ടു. വ്യാവസായിയും ഖത്തര്‍ കെഎംസിസി ജില്ലാ ജനറല്‍ സെക്രട്ടറിയുമായ സാദിക്ക് പാക്യാര ഉപഹാരം നല്‍കി. ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദി ജനറല്‍ കണ്‍വീനറും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനുമായ അഷ്ഫ് കര്‍ള സ്വാഗതം പറഞ്ഞു. ദുബൈ ടാറ്റാ മൊബൈല്‍ എംഡി അലി റ്റാറ്റ പൊന്നാടയണിയിച്ചു. ഗഫൂര്‍ എരിയാല്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം ഹനീഫ പാറ, എകെ ആരിഫ്, മൊയ്ദീന്‍ പിഎസ്, നംഷാദ് റിദാസ് ഗോള്‍ഡ് സംസാരിച്ചു. എം ഖമറുദ്ധീന്‍ തളങ്കര, ബിഎന്‍ മുഹമ്മദ് അലി, ടിഎം അസ്ലം ചേക്കേറ്റ്, റഹ്്മാന്‍ തൊട്ടാന്‍, അബ്ദുല്ല ഡിസ്‌കോ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad