Type Here to Get Search Results !

Bottom Ad

ഒരു വയസുകാരനെ വായില്‍ ബിസ്‌കറ്റ് കവര്‍ തിരുകി കൊന്നു: അമ്മൂമ്മ അറസ്റ്റില്‍


ദേശീയം (www.evisionnews.in): പേരക്കുട്ടിയെ വായില്‍ ബിസ്‌കറ്റ് കവര്‍ തിരുകി ശ്വാസംമുട്ടിച്ചു കൊന്ന കേസില്‍ അമ്മൂമ്മ അറസ്റ്റില്‍. കോയമ്പത്തൂര്‍ ആര്‍.എസ് പുരത്താണ് സംഭവം. അമ്പത്തിയഞ്ചുകാരിയായ നാഗലക്ഷ്മിയാണ് അറസ്റ്റിലായത്. ഒരു വയസുകാരനായ ദുര്‍ഗേഷ് ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്.

ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന മകള്‍ നന്ദിനിയുടെ രണ്ടാമത്തെ മകനാണ് ദുര്‍ഗേഷ്. ബുധനാഴ്ച വൈകീട്ട് ജോലി കഴിഞ്ഞെത്തിയ നന്ദിനി കുട്ടി തൊട്ടിലില്‍ ഉറങ്ങുന്നത് കണ്ടിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടി എഴുന്നേല്‍ക്കാത്തതിനെത്തുടര്‍ന്ന് നോക്കിയപ്പോഴാണ് തൊട്ടിലില്‍ അനക്കമറ്റ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ സായ്ബാബ കോളനിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad