Type Here to Get Search Results !

Bottom Ad

റിയല്‍ എസ്റ്റേറ്റ് ബിസിനസ് തട്ടിപ്പ് കേസ്: ഇടനിലക്കാരന്‍ അറസ്റ്റില്‍


കാസര്‍കോട്: (www.evisionnews.in) റിയല്‍ എസ്റ്റേറ്റ് ബിസിനസ് തട്ടിപ്പ് കേസില്‍ ഇടനിലക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചൂരിയിലെ സത്താറി (49) നെയാണ് വിദ്യാനഗര്‍ പോലീസ് അറസ്റ്റു ചെയ്തത്. 2020 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉളിയത്തടുക്ക സ്വദേശി സമീറിന് ആലംപാടി ബാഫഖി നഗറിലുള്ള ഏഴു സെന്റ് സ്ഥലവും ഒരു നിലവീടും 28 ലക്ഷം രൂപക്ക് കച്ചവടം ഉറപ്പിക്കുകയും അഞ്ചു ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിയ ശേഷം സമീറിന്റെ കുടുംബത്തിന് വീട് താമസത്തിന് വിട്ടുനല്‍കുകയും ചെയ്തിരുന്നു.


തുടര്‍ന്ന് ഒക്ടോബറില്‍ 15 ലക്ഷം രൂപ കൂടി സത്താര്‍ സമീറിന്റെ ഭാര്യ മാതാവ് ബീഫാത്തിമയില്‍ നിന്നും വാങ്ങുകയും ബാക്കി തുകക്ക് എട്ടുമാസത്തെ അവധി നിശ്ചയിച്ചു നല്‍കുകയും ചെയ്തതായാണ് പരാതി. എന്നാല്‍ ആധാരം രജിസ്റ്റര്‍ ചെയ്യാന്‍ സമയടുത്തതോടെയാണ് കഴിഞ്ഞ മെയ് മാസത്തില്‍ തങ്ങള്‍ തട്ടിപ്പില്‍ കുടുങ്ങിയതായി സമീര്‍ മനസ്സിലാക്കിയത്. ഇതേ തുടര്‍ന്ന് ബീഫാത്തിമയും കുടുംബവും സത്താറിന്റെ വീടിനു പരിസരത്ത് ഒരുമാസത്തിലധികം കുത്തിയിരുപ്പ് സമരം നടത്തിയിരുന്നു. അതേ സമയം വിദ്യാനഗര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സത്താര്‍ പൊലീസിനു മുന്നില്‍ ഹാജരാകാനോ ജാമ്യം എടുക്കാനോ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments

Top Post Ad

Below Post Ad