Type Here to Get Search Results !

Bottom Ad

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടക കൂടുതല്‍ നിയന്ത്രണം കൊണ്ടുവരുന്നത് ആശങ്കജനകം: എകെഎം അഷ്‌റഫ് എംഎല്‍എ


മഞ്ചേശ്വരം (www.evisionnews.in): കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടക കൂടുതല്‍ നിയന്ത്രണം കൊണ്ടുവരുന്നത് ആശങ്കജനകമെന്ന് എകെഎം അഷ്‌റഫ് എംഎല്‍എ. കേരളത്തിലെ കോവിഡ് നിരക്ക് ഉയരുന്ന പാശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ണാടക ഏഴ് ദിവസത്തെ നിര്‍ബന്ധിത കോരന്റയിന്‍ എന്ന അപ്രഖ്യാപിത ഉത്തരവ് ഇറക്കിയിരിക്കുകയാണ്. ഈ വിഷയത്തില്‍ കര്‍ണാടക ചീഫ് സെക്രട്ടറിയൊ ജില്ലാ കലക്ടറോ ഔദ്യോഗിക ഉത്തരവ് ഇറക്കാത്തത് ആശങ്ക ഉളവാക്കുന്ന താണെന്നു മഞ്ചേശ്വരം എം എല്‍ എ എ കെ എം അഷ്‌റഫ് പറഞ്ഞു.

ഈ സമയത്ത് കൂടുതല്‍ പ്രതിസന്ധി അനുഭവിക്കുന്നത് മംഗലാപുരത്തേക്ക് പരീക്ഷകള്‍ക്ക് വേണ്ടി പോകുന്ന വിദ്യാര്‍ത്ഥികളും ചികിത്സ ആവശ്യം പോകുന്നവരും നിത്യ വൃത്തിക്ക് വേണ്ടി ദിവസവും കര്‍ണാടകയില്‍ പോയി വരുന്നവരുമാണ്. നിയന്ത്രണങ്ങളുടെ പേരില്‍ സംസ്ഥാന അതിര്‍ത്തി കടക്കാന്‍ പാടില്ലെന്ന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പരക്കെ ലംഘിക്കുന്ന കര്‍ണാടക അധികാരികളുടെ നിലപാട് തികച്ചും അപലപനീയമാണ്. കര്‍ണാടകയിലേക്ക് കടക്കുന്നതിനു ഇന്ന് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കട്ടും വാക്‌സിന് നിബന്ധനകളും ഒഴിവാക്കണമെന്നും ഈവിഷയങ്ങളില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടും കേരള കര്‍ണാടക മുഖ്യമന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിമാര്‍ക്കും എംഎല്‍എ ഇമെയില്‍ അയച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad