Type Here to Get Search Results !

Bottom Ad

ചെറുവത്തൂരില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരിക്ക്


ചെറുവത്തൂര്‍ (www.evisionnews.in): ചെറുവത്തൂര്‍ ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് പത്തു പേര്‍ക്ക് പരിക്ക്. ഞാണംകൈയില്‍ രാവിലെ ഏഴുമണിയോടെയാണ് അപകടം. കണ്ണൂരില്‍ നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന ബസും കണ്ണൂര്‍ ഭാഗത്തേക്കു പോവുകയായിരുന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

സംഭവത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചു. ലോറിയുടെ കാബിനില്‍ കുടുങ്ങിയ ഡ്രൈവറെ തൃക്കരിപ്പൂരില്‍ നിന്നെത്തിയ അഗ്‌നിശമന സേനാംഗങ്ങളാണ് രക്ഷപ്പെടുത്തിയത്. ലോറി ജീവനക്കാരനായ രാജേഷ് (52), പികെ സുഖദേവ് (39), പിപി രാഖി (38) ബസ് യാത്രക്കാരായ പെരിയയിലെ ഫ്രാന്‍സിസ് (52), കോറോത്തെ കുഞ്ഞമ്പു (54), പറശ്ശിനിക്കടവിലെ ചന്ദ്രഹാസന്‍ (39), കാലിക്കടവിലെ സബിത (42), പിണറായിലെ അനില്‍ കുമാര്‍ (52), ആലക്കോടെ ടോമി (38), കാസര്‍കോട് ദേലംപാടി മൂസ (70) എന്നവരെ പരിക്കുകളോടെ ചെറുവത്തൂരിലെ സ്വകാര്യ ആസ്പത്രില്‍ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റവരെ പ്രാഥമിക ശ്രുശൂഷ നല്‍കിവിട്ടയച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad