Type Here to Get Search Results !

Bottom Ad

ബൈക്കപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷിറിയ സ്വദേശി മരിച്ചു


കാസര്‍കോട് (www.evsionnews.in): ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷിറിയ സ്വദേശി മരിച്ചു. കുമ്പള ഷിറിയ ബത്തേരി സ്വദേശിയും പഞ്ച ദീനാര്‍ നഗര്‍ സ്റ്റോറിന് സമീപം താമസക്കാരനുമായ മഹ്മൂദ് (53) ആണ് മരിച്ചത്. ഷിറിയയിലെ അബൂബക്കറിന്റെയും ആസ്യമ്മയുടേയും മകനാണ്. നാലു മാസം മുമ്പ് മുട്ടം റെയില്‍വേ ഗേറ്റിന് സമീപം ദേശീയ പാതയില്‍ വെച്ച് മഹമൂദ് സഞ്ചരിച്ച ബൈക്കും അമിത വേഗതയില്‍ വന്ന മറ്റൊരു ബൈക്കും കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ മഹമൂദിനെ ദേര്‍ളക്കട്ട ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും രണ്ട് മാസം മുമ്പ് കാല്‍ മുറിച്ച് മാറ്റുകയുമായിരുന്നു. പിന്നീട് വീട്ടിലും ആസ്പത്രിയിലുമായി ചികിത്സയിലായിരുന്നു. ഭാര്യ: നഫീസ. മക്കള്‍: റിയാസ്, നാസ്.

Post a Comment

0 Comments

Top Post Ad

Below Post Ad