Type Here to Get Search Results !

Bottom Ad

നാളെ ഊര്‍ജിത വാക്‌സിനേഷന്‍ ഡ്രൈവ്: ജില്ലയില്‍ 87 കേന്ദ്രങ്ങള്‍


കാസര്‍കോട് (www.evisionnews.in): ജില്ലയില്‍ നടപ്പിലാക്കുന്ന ഊര്‍ജിത കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവിന്റെ ഭാഗമായി ഇന്ന് കൊവിഷില്‍ഡ് വാക്സിന്‍ നല്‍കുന്നതിനായി 44 ആരോഗ്യ കേന്ദ്രങ്ങളിലും കൊവാക്‌സിന്‍ നല്‍കുന്നതിനായി 43 ആരോഗ്യ കേന്ദ്രങ്ങളിലും സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

ഓണ്‍ലൈന്‍ വഴിയും സ്‌പോട്ട് അഡ്മിഷന്‍ വഴിയും വാക്സിന്‍ നല്‍കും. ഓണ്‍ലൈന്‍ വഴി വാക്‌സിനേനേഷന്‍ ലഭിക്കുന്നതിനായുള്ള അലോട്ട്‌മെന്റ് സെപ്തംബര്‍ 10ന് വൈകിട്ട് നാലു മണി മുതല്‍ ലഭ്യമാകും. വാക്‌സിനേഷന്‍ അവശ്യമുള്ളവര്‍ രീംശി.ഴീ്.ശി വെബ്‌സൈറ്റ് വഴി വാക്‌സിനേഷന് വേണ്ടിയുള്ള അലോട്ട്‌മെന്റ് ബുക്ക് ചെയ്യേണ്ടതാണ്. സ്‌പോട് അഡ്മിഷന്‍ വഴി വാക്സിന്‍ ലഭിക്കുന്നതിനായി ആരോഗ്യ പ്രവര്‍ത്തകരെയോ ആശ പ്രവര്‍ത്തകരെയോ ബന്ധപ്പെടണം. ആദ്യ ഡോസ് വാക്സിന്‍ ലഭിക്കേണ്ടവരും രണ്ടാം ഡോസ് വാക്സിനേഷന് സമയപരിധി എത്തിയവരും വാക്സിനേഷന്‍ എടുത്ത് വാക്സിനേഷന്‍ ഡ്രൈവില്‍ പങ്കാളികളാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9061076590.

Post a Comment

0 Comments

Top Post Ad

Below Post Ad