കേരളം (www.evisionnews.in): കണ്ണൂര്‍ സര്‍വകലാശാലയില്‍ വിവാദ സിലബസ് തയ്യാറാക്കിയ അധ്യാപകനെ യൂണിവേഴ്‌സിറ്റി പൊളിറ്റിക്കല്‍ സയന്‍സ് ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍പേഴ്‌സണായി നിയമിച്ചു. വിവാദ സിലബസ് തിരുത്തുന്നത് സംബന്ധിച്ച തീരുമാനമെടുക്കേണ്ടതും ഈ ബോര്‍ഡ് ഓഫ് സ്റ്റഡീസാണ്. അതിനാല്‍ ചെയര്‍പേഴ്‌സണായ ഡോ. സുധീഷിനെ മാറ്റുന്നതുവരെ സമരം നടത്തുമെന്ന് വിദ്യാര്‍ത്ഥി സംഘടകള്‍ അറിയിച്ചു.
സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും കൃതികള്‍ ഉള്‍പ്പെടുത്തി വിവാദ സിലബസ് തയ്യാറാക്കിയത് നാല് പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകര്‍ ചേര്‍ന്നാണ്. പയ്യന്നൂര്‍ കോളജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ സുധീഷ് കണ്‍വീനറായ ഈ സമിതിയില്‍ അക്കാദമിക രംഗത്ത് പരിചയക്കുറവുള്ള അധ്യാപകരാണ് ഉണ്ടായിരുന്നത്. സമിതിയിലെ രണ്ട് അധ്യാപകര്‍ ഇതുവരെ പിജി ക്ലാസുകള്‍ കൈകാര്യം ചെയ്തിട്ട് പോലുമില്ല. ഇതു സംബന്ധിച്ചുള്ള ചോദ്യത്തോട് അന്ന് വൈസ് ചാന്‍സിലറുടെ പ്രതികരണം ഇതായിരുന്നു.
കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ സിലബസുണ്ടാക്കിയ അധ്യാപകന് ബോര്‍ഡ് ഓഫ് സ്റ്റഡീസ് അധ്യക്ഷ സ്ഥാനം
4/
5
Oleh
evisionnews