Type Here to Get Search Results !

Bottom Ad

ജില്ലയില്‍ ആറ് പ്രദേശങ്ങളെ മൈക്രോ കണ്ടെയിമെന്റ് സോണാക്കി: 4 വാര്‍ഡുകളില്‍ ഡബ്ല്യുഐപിആര്‍ 10ന് മുകളില്‍


കാസര്‍കോട് (www.evisionnews.in): കോവിഡ് രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രതിവാര ഇന്‍ഫെക്ഷന്‍ ജനസംഖ്യാ അനുപാതം (ഡബ്ല്യുഐപിആര്‍) 10ന് മുകളിലുള്ള നാലു ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി. മടിക്കൈ ഗ്രാമപഞ്ചായത്തിലെ ആറ് (ഡബ്ല്യുഐപിആര്‍ 40), ഏഴ് (15.56), 15 (11.25) വാര്‍ഡുകളും വെസ്റ്റ് എളേരിയിലെ 11-ാം വാര്‍ഡും (11.25) സെപ്തംബര്‍ 27 വരെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉത്തരവിറക്കി. നഗരസഭകളില്‍ ഡബ്ല്യുഐപിആര്‍ പത്തിന് മുകളിലില്ല. സെപ്തംബര്‍ 13 ആറ് മുതല്‍ 19 വരെയുള്ള കണക്കാണ് പരിഗണിച്ചത്.

അഞ്ചിലധികം ആക്ടീവ് കേസുകള്‍ ഒരു പ്രദേശത്ത് കേന്ദ്രീകരിച്ച ആറു പ്രദേശങ്ങളെ മൈക്രോ കണ്ടെയ്‌മെന്റ് സോണുകളാക്കി. മൈക്രോ കണ്ടെയ്‌മെന്റ് സോണുകള്‍: കള്ളാര്‍: വാര്‍ഡ് എട്ട്, ഒക്ലാവ് ട്രൈബല്‍ കോളനി, മധൂര്‍: വാര്‍ഡ് എട്ട്, ഉദയഗിരി, നീലേശ്വരം നഗരസഭ: വാര്‍ഡ് അഞ്ച്, ആലിങ്കീല്‍, പടന്ന: വാര്‍ഡ് എട്ട്, തടിയന്‍ കൊവ്വല്‍, പുല്ലൂര്‍-പെരിയ: വാര്‍ഡ് നാല്, അള്ളരണ്ട, എട്ട്, മീങ്ങോത്ത്.

Post a Comment

0 Comments

Top Post Ad

Below Post Ad