Type Here to Get Search Results !

Bottom Ad

കെ റെയില്‍ പദ്ധതി: ജനങ്ങളുടെ ആശങ്കയകറ്റണം: അഡ്വ: വിഎം മുനീര്‍


കാസര്‍കോട് (www.evisionnews.in): കേരള സര്‍ക്കാര്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന കെ റെയില്‍ പദ്ധതി സംബന്ധിച്ച ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ ആശങ്ക നീക്കണമെന്ന് കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അഡ്വ: വിഎം മുനീര്‍ ആവശ്യപ്പെട്ടു. നിലവിലുള്ള റെയില്‍വേ അതിരില്‍ നിന്നും ഏറെമാറിയാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കാനുദ്ദേശിക്കുന്നതെന്നാണ് പുറത്തിറക്കിയിരിക്കുന്ന സര്‍ക്കുലറിലെ സര്‍വേ നമ്പറുകള്‍ സൂചിപ്പിക്കുന്നത്. ഈ രീതിയിലാണ് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സര്‍വേ യാഥാര്‍ത്ഥ്യമാകുന്നതെങ്കില്‍ തളങ്കര പടിഞ്ഞാര്‍, മാലിക് ദീനാര്‍, തളങ്കര കുണ്ടില്‍, തായലങ്ങാടി, പള്ളം, നെല്ലിക്കുന്ന്, ചേരങ്കൈ കടപ്പുറം എന്നീ പ്രദേശങ്ങളിലെ ഭൂരിഭാഗം സ്ഥലങ്ങളും ഇല്ലാതാകും.

കൂടാതെ നൂു കണക്കിന് വീടുകള്‍ ഇല്ലാതാവുകയും വര്‍ഷങ്ങളായി താമസിച്ചു വരുന്നവര്‍ വഴിയാധാരമാവുകയും ചെയ്യും. മതിയായ നഷ്ട പരിഹാരം നല്‍കുമെന്ന് പറയുന്നുണ്ടെങ്കിലും കാസര്‍കോട് നഗരത്തില്‍ പുനരധിവാസം നടത്തണമെങ്കില്‍ ഏറെ പ്രയാസമുള്ള കാര്യമാണ്. അശാസ്ത്രീയമായി ഈ പദ്ധതി നടപ്പിലാക്കിയാല്‍ മാലിക് ദീനാര്‍ അടക്കമുള്ള തീര്‍ഥാടന സ്മാരക കേന്ദ്രങ്ങളുള്‍പ്പടെ ഇല്ലാതാകുന്ന സാഹചര്യമാണുള്ളത്. പൊതുജനങ്ങളെയും സ്ഥലമുടമകളേയും വിശ്വാസത്തിലെടുത്ത് നാടിനെ വെട്ടിമുറിക്കാത്ത രീതിയില്‍ സര്‍വേ നടത്തിയും പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും അഡ്വ: വി.എം മുനീര്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad