Type Here to Get Search Results !

Bottom Ad

ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദി ഓണാഘോഷവും അവാര്‍ഡ് വിതരണവും നടത്തി


കുമ്പള (www.evisionnews.co): വര്‍ത്തമാനകാല സാമൂഹിക രംഗത്ത് പ്രത്യേകിച്ച് കോവിഡ് കാലത്ത് സാമൂഹിക നവമാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങളും ഇടപെടലുകളും ഗുണകരമാണെന്നും അത്തരത്തില്‍ സാമൂഹിക നവമാധ്യമങ്ങളുടെ സാന്നിധ്യവും പ്രവര്‍ത്തനങ്ങളും പ്രശംസനീയമാണെന്ന് ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് ശോഭ ബാലന്‍ അഭിപ്രായപ്പെട്ടു.

ദുബൈ മലബാര്‍ കലാസാംസ്‌കാരിക വേദി സംഘടിപ്പിച്ച 'ഓണ്‍ലൈന്‍ മിഡിയയുമൊത്തോരു ഓണാഘോഷം' പരിപാടിയില്‍ ജില്ലയിലെ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കോവിഡ് കാലത്ത് ജനങ്ങളെ അവബോധമുണ്ടാകുന്നതില്‍ നല്‍കിയ പ്രവര്‍ത്തനങ്ങള്‍ക്ക് സ്‌നേഹദരം ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കയായിരുന്നു അദ്ദേഹം. വിപി അബ്ദുല്‍ കാദര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്റഫ് മുഖ്യാതിഥിയായി സംബന്ധിച്ച് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.

ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദി ഗ്ലോബല്‍ ജനറല്‍ കണ്‍വീനര്‍ അഷ്റഫ് കര്‍ള സ്വാഗതം പറഞ്ഞു. ഭിന്നശേഷിക്കാരുടെ ക്രിക്കറ്റ് താരം അലി പാദര്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിഎ സൈമ, ജില്ലാ പഞ്ചായത്ത് അംഗം. ജാസ്മിന്‍ കബീര്‍, മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ലഭിച്ച അഡി: കുമ്പള സബ് ഇന്‍സ്‌പെക്ടര്‍ കെവിപി രാജീവന്‍, കാസര്‍ഗോഡ് വനിതാ സബ് ഇന്‍സ്‌പെക്ടര്‍ അജിത മഞ്ജുനാഥ ആള്‍വ, ഖയ്യും മാന്യ, ഹനീഫ് ഗോള്‍ഡ് കിംഗ്, ബഷീര്‍ പള്ളിക്കര, കബീര്‍ ചെര്‍ക്കളം റംഷാദ്. നാസര്‍ മൊഗ്രാല്‍, യുസുഫ് ഉളുവാര്‍ അന്‍വര്‍ ഹുസൈന്‍, കെവി യുസഫ്, വിനയ ആരിക്കാടി പ്രസംഗിച്ചു.

2019 സംസ്ഥാന കലോല്‍സവത്തില്‍ ഇംഗ്ലീഷ് പദ്യം ചൊല്ലലില്‍ ഒന്നാം സ്ഥാനം നേടിയ ഫാത്തിമത്ത് ഷൈക തളങ്കര, പ്രവാസ ലോകത്ത് കോവിഡ് കാലത്ത് നടത്തിയ സേവനങ്ങള്‍ മാനിച്ചു ഷുഹൈല്‍ കോപ്പ, ബഷീര്‍ ചേരങ്ങയ്, തേല്‍ഹത്ത് തളങ്കര, ആരിക്കാടി പിഎച്ച്‌സിയില്‍ മാസങ്ങളായി വൈറ്റ് ഗാര്‍ഡ് അംഗംമായി സേവനം ചെയ്തുവരുന്ന ആസിഫ് എന്നിവര്‍ക്ക് ചടങ്ങില്‍ അനുമോദനം നല്‍കി. ബിഎ റഹിമാന്‍ നന്ദി പറഞ്ഞു. ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു ദുബൈ മലബാര്‍ കലാസാംസ്‌കാരിക വേദി.

Post a Comment

0 Comments

Top Post Ad

Below Post Ad