Type Here to Get Search Results !

Bottom Ad

റഹ്മാന്‍ തായലങ്ങാടിയ്ക്ക് ഗുരുവന്ദനം പുരസ്‌കാരം


കാസര്‍കോട് (www.evisionnews.in): മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനും പ്രഭാഷകനുമായ റഹ്മാന്‍ തായലങ്ങാടിയെ 'സംസ്‌കാര സാഹിതി 'ഗുരുവന്ദന' ത്തിലൂടെ ആദരിക്കും. പൊതുജീവിതത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ കൈയൊപ്പു ചാര്‍ത്തിയ പ്രതിഭാധനരോടുള്ള ആദരസൂചകമായി എല്ലാവര്‍ഷവും ചിങ്ങമാസത്തില്‍ ഓണനാളുകളോടനുബന്ധിച്ച് നടത്തുന്ന ചടങ്ങാണിത്.

മുന്‍വര്‍ഷങ്ങളില്‍ പ്രശസ്ത വിവര്‍ത്തകനും പണ്ഡിതനുമായ സി. രാഘവന്‍, ചിത്രകാരന്‍ പിഎസ് പുണിഞ്ചിത്തായ, സംഗീതജ്ഞനും ഗായകനുമായ വെള്ളിക്കോത്ത് വിഷ്ണു ഭട്ട്, ഷെഹനായ് വാദകനും സംഗീതജ്ഞനുമായ ഉസ്താദ് ഹസന്‍ ഭായ് തുടങ്ങിയവരെ 'ഗുരുവന്ദന 'ത്തിലൂടെ ആദരിച്ചിരുന്നു. പ്രശസ്തിപത്രം, ശില്‍പ്പം, ഓണക്കോടി എന്നിവയുള്‍പ്പെട്ടതാണ് ഗുരുവന്ദനം പുരസ്‌കാരം.

17ന്ന് രാവിലെ 11 മണിക്ക് വിദ്യാനഗര്‍ ജേര്‍ണലിസ്റ്റ് നഗറിലെ റഹ്മാന്‍ തായലങ്ങാടിയുടെ വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ കണ്ണൂര്‍, കോഴിക്കോട് സര്‍വകലാശാലകളുടെ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് പുരസ്‌ക്കാര സമര്‍പ്പണം നടത്തും. കേരള ഫോക്ക് ലോര്‍ അക്കാദമി മുന്‍ സെക്രട്ടറിയും സംസ്‌കാര സാഹിതി സംസ്ഥാന വൈസ് ചെയര്‍മാനുമായ എം. പ്രദീപ് കുമാര്‍ ചടങ്ങില്‍ മുഖ്യാതിഥിയായി സംബന്ധിക്കും. സംസ്‌കാര സാഹിതി ജില്ലാ ചെയര്‍മാന്‍ വിവിപ്രഭാകരന്‍ അധ്യക്ഷത വഹിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad