Type Here to Get Search Results !

Bottom Ad

പോലീസ് പിഴ ചുമത്തുന്നത് മഹാ അപരാധമായി കാണരുത്: ന്യായീകരിച്ച് മുഖ്യമന്ത്രി


കേരളം (www.evisionnews.co): അട്ടപ്പാടി ഷോളയൂരില്‍ ആദിവാസി മൂപ്പനെയും മകനെയും അറസ്റ്റ് ചെയ്ത സംഭവത്തില്‍ ന്യായീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കുടുംബ കലഹമാണ് തര്‍ക്കത്തിന് കാരണമെന്നും ക്രമസമാധാനം നിലനിര്‍ത്താനാണ് പോലീസ് ശ്രമിച്ചതെന്നും പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു

ക്രമസമാധാനം ഉറപ്പാക്കാനുള്ള നടപടിയാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. പൊലീസ് ജനങ്ങള്‍ക്ക് എതിരാണെന്ന പ്രചാരണം തെറ്റൈന്നും അദ്ദേഹം പറഞ്ഞു. മഹാ പ്രളയത്തിത്തിലും മഹാമാരി കാലത്തും പോലീസ് പ്രവര്‍ത്തനം മാതൃകാപരമായിരുന്നു. പിഴ ചുമത്തുന്നത് മഹാ അപരാധം എന്ന മട്ടില്‍ കാണരുത്. പോലീസ് ജനകീയ സേന എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ദുരന്തങ്ങളില്‍ ജനങ്ങളോട് ചേര്‍ന്നു നിന്ന് പ്രവര്‍ത്തിച്ചതാണ് പോലീസ്. അതാണ് നമ്മുടെ നാട്ടിലെ അനുഭവമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad