Type Here to Get Search Results !

Bottom Ad

പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ കണ്ണുനീര്‍ കാണാന്‍ സര്‍ക്കാര്‍ തയാറാവണം: ഖാദര്‍ കരിപ്പൊടി


കാസര്‍കോട് (www.evisionnews.co): പ്ലസ് ടു വിദ്യാര്‍ഥികളുടെ കണ്ണുനീര്‍ കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് കാണണമെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ഖാദര്‍ കരിപ്പൊടി., പ്ലസ് വണ്‍ പരീക്ഷകള്‍ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിക്ക് നേതൃത്വം നല്‍കി സംസാരിക്കുകയിരുന്നു ആദ്ദേഹം. ഓണ്‍ലൈന്‍ ക്ലാസില്‍ പാഠഭാഗങ്ങള്‍ മനസിലാക്കിയെടുക്കാന്‍ ബുദ്ധിമുട്ടാണെന്നും ഈ സാഹചര്യത്തില്‍ പ്ലസ് വണ്‍ പരീക്ഷകള്‍ മാറ്റി വെയ്ക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് സംസ്ഥാന വ്യാപകമായി വിദ്യാര്‍ഥികള്‍ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചത്. ജില്ലയില്‍ വിദ്യാനഗര്‍, പുതിയ ബസ്്റ്റാന്റ് പഴയ ബസ്്റ്റാന്റ് സര്‍ക്കിള്‍ പരിസരത്തുമാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. പ്രതിഷേധ പരിപാടിയില്‍ 50 ഓളം വിദ്യാര്‍ഥികളാണ് ഈപ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തത്.

Post a Comment

0 Comments

Top Post Ad

Below Post Ad