Type Here to Get Search Results !

Bottom Ad

എട്ടാംമൈല്‍- മല്ലം- പൈക്ക ജില്ലാ പഞ്ചായത്ത് റോഡ്ആദ്യഘട്ട പ്രവൃത്തിക്ക് തുടക്കം കുറിച്ചു


ബോവിക്കാനം (www.evisionnews.in): എട്ടാംമൈല്‍- മല്ലം- പൈക്ക ജില്ലാ പഞ്ചായത്ത് റോഡിന്റെ ആദ്യഘട്ട പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ദേലംപാടി ഡിവിഷന്‍ അംഗം പിബി ഷഫീഖ് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മന്‍സൂര്‍ മല്ലത്ത് അധ്യക്ഷത വഹിച്ചു. അംഗം അബ്ബാസ് കൊളച്ചപ്പ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം. കുഞ്ഞമ്പു നമ്പ്യാര്‍ മുഖ്യാതിഥിയായിരുന്നു. ആസൂത്രണ സമിതി അംഗം ഷരീഫ് കൊടവഞ്ചി, വിവിധ കക്ഷി നേതാക്കളും സാമൂഹിക പ്രവര്‍ത്തകരുമായ മാധവന്‍ നമ്പ്യാര്‍, മോഹന്‍ അമ്മങ്കോട്, ഹമീദ് മല്ലം, പ്രകാശ് റാവു, ബികെ മൊയ്തു, ബികെ ഷാഫി, വേണുകുമാര്‍ മാസ്റ്റര്‍, പൊന്നപ്പന്‍,ബി.കെ. റംഷാദ്, കെസി മന്‍സൂര്‍, എംഎ അഷ്റഫ്, ഓവര്‍സിയര്‍ വിജയകുമാര്‍, കരാറുകാരന്‍ എംഎ അമീര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad