Type Here to Get Search Results !

Bottom Ad

ഓണകിറ്റിലേക്കുള്ള ഏലക്ക വാങ്ങിയതില്‍ എട്ട് കോടിയുടെ അഴിമതി: ആരോപണവുമായി പി.ടി തോമസ്


കേരളം (www.evisionnews.in): ഓണകിറ്റിലേക്കുള്ള ഏലക്ക വാങ്ങിയതില്‍ അഴിമതി നടന്നെന്ന് ആരോപണം ഉന്നയിച്ച് പി.ടി തോമസ് എം.എല്‍.എ. ഓണകിറ്റിലേക്ക് ഏലക്ക വാങ്ങിയതില്‍ എട്ട് കോടിയുടെ അഴിമതി നടന്നതായാണ് പി.ടി തോമസിന്റെ ആരോപണം.കൃഷിക്കാരില്‍ നിന്ന് ഏലക്ക നേരിട്ട് സംഭരിക്കാതെ നിലവാരം കുറഞ്ഞ ഏലക്ക ഇടനിലക്കാരില്‍ നിന്ന് ഉയര്‍ന്ന വിലക്ക് സ്‌പ്ലൈക്കോ വാങ്ങിയതായി പി.ടി തോമസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഏലക്ക വാങ്ങുന്നതിലെ ടെണ്ടര്‍ വൈകിപ്പിച്ചത് അഴിമതിക്ക് കളമൊരുക്കാനാണെന്നും ഇതു സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു.

ഓരോ ഓണകിറ്റിലും 20 ഗ്രാം വീതമാണ് ഏലക്ക നല്‍കുന്നത്. 15 ഭക്ഷ്യ വിഭവങ്ങളാണ് ഭക്ഷ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്ന സൗജന്യ ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.അതെ സമയം ഏലക്ക ഇല്ലാത്തതിനാല്‍ മലയോര മേഖലകളില്‍ സര്‍ക്കാരിന്റെ ഓണകിറ്റ് വിതരണം മുടങ്ങി. ഏലക്ക ലഭിക്കാത്തതിനാല്‍ കിറ്റ് വിതരണം ചെയ്യാന്‍ സാധ്യമല്ല എന്നാണ് റേഷന്‍ കടകളില്‍നിന്നും ലഭിക്കുന്ന മറുപടി. സംസ്ഥാനത്തെ എല്ലാ കാര്‍ഡ് ഉടമകള്‍ക്കും റേഷന്‍ കടകള്‍ വഴിയാണ് ഓണക്കിറ്റ് നല്‍കുന്നത്. 86 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഇത്തവണ ഓണത്തിന് മുന്‍പായി ഓണക്കിറ്റ് ലഭ്യമാക്കാനായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. ആകെ 420.50കോടി രൂപയാണ് സര്‍ക്കാരിന് ഇതിനെല്ലാമായി ചെലവ് പ്രതീക്ഷിക്കുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad