Type Here to Get Search Results !

Bottom Ad

ഓണനാളില്‍ ഒളിംപ്യന്‍ ശ്രീജേഷിന്റെ അതിഥികളായി ഫുട്ബാള്‍ താരങ്ങളായ റാഫിയും പ്രദീപും


കാഞ്ഞങ്ങാട് (www.evisionnews.in): ടോക്കിയോ ഒളിംപിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ നെടുംതൂണായ ഗോള്‍ കീപ്പര്‍ പിആര്‍ ശ്രീജേഷിന്റെ കൊച്ചിയിലെ വീട്ടില്‍ ഓണനാളില്‍ അതിഥികളായെത്തി ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസങ്ങളായ പ്രദീപും മുഹമ്മദ് റാഫിയും. ഒട്ടുംപ്രതീക്ഷിക്കാതെയുള്ള അതിഥികളെ കണ്ടപ്പോള്‍ ഒന്ന് അമ്പരന്നെങ്കിലും പ്രദീപും റാഫിയും അടങ്ങിയ സംഘത്തെ ഏറെ ആഹ്ലാദത്തോടെയാണ് ശ്രീജേഷും കുടുംബവും സ്വീകരിച്ചത്. അതിഞ്ഞാലിലെ റമീസും യൂത്ത് ലീഗ് ജില്ലാ എജിസി ശംഷാദും റാഫിക്കൊപ്പമുണ്ടയിരുന്നു.

വെങ്കല മെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ പിആര്‍ ശ്രീജേഷിനെ ഫുട്ബോള്‍ താരങ്ങള്‍ അഭിനന്ദിച്ചു. ഫുട്ബോള്‍ താരങ്ങളായ പ്രദീപിനെയും റാഫിയെയും കുറിച്ച് ഏറെ വാചാലനായി തന്നെ ശ്രീജേഷും സംസാരിച്ചപ്പോള്‍ കായികരംഗത്തെ പരസ്പര ബഹുമാനവും സ്‌നേഹവും എത്രയോ ഉയരങ്ങളിലാണെന്ന സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് കാണാനായി. ഓണത്തിരക്കിനിടയില്‍ മറ്റുള്ള സന്ദര്‍ശകരുടെ തിരക്കിനിടയിലും ശ്രീജേഷും കുടുംബവും അരമണിക്കൂറോളം ചെലവഴിച്ചതിന് ശേഷമാണ് സംഘത്തെ യാത്രയാക്കിയത്.







Post a Comment

0 Comments

Top Post Ad

Below Post Ad