Type Here to Get Search Results !

Bottom Ad

നാടിന്റെ തുടിപ്പാണ് നാടകങ്ങള്‍: സിനിമാ നടന്‍ സിദ്ധിഖ്


കാഞ്ഞങ്ങാട് (www.evisionnews.co): നാടിന്റെ തുടിപ്പാണ് നാടകങ്ങളെന്നും മാനവ പുരോഗതിക്ക് നാടകങ്ങള്‍ നല്‍കിയ പങ്ക് ഏറെ വലുതാണെന്നും പ്രശസ്ത സിനിമാ താരം സിദ്ധിഖ് അഭിപ്രായപ്പെട്ടു. ഈകോവിഡ് പ്രതിസന്ധിക്കാലത്തും മനുഷ്യനെ ഒരുമിപ്പിച്ച് നിര്‍ത്താന്‍ കലകള്‍ക്ക് കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സാംസ്‌ക്കാരികം കാസര്‍കോട് ആതിഥ്യമരുളുന്ന നാടക രാവ്-21 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടകങ്ങള്‍ എന്നാല്‍ നാടിന്റെ അകം തന്നെയാണെന്നും നാടകങ്ങള്‍ ഒരു സംസ്‌കാരത്തിന്റെ അടയാളപ്പെടുത്തലാണെന്നും മുഖ്യ പ്രഭാഷണം നടത്തിയ പ്രശസ്ത നാടക സംവിധായകനും രചയിതാവുമായ രാജ്‌മോഹന്‍ നീലേശ്വരം അഭിപ്രായപ്പെട്ടു. നടനകലാ രത്‌നം കലാമണ്ഡലം വനജ വിശിഷ്ടാതിഥിയായി.

സുകുമാരന്‍ പൂച്ചക്കാട് അദ്ധ്യക്ഷത വഹിച്ചു. എം. അസിനാര്‍, പ്രഭാകരന്‍ കരിച്ചേരി, വി. അബ്ദുല്‍ സലാം, സി.കെ.കണ്ണന്‍ പാലക്കുന്ന്, വിനോദ് എരവില്‍, ദീപേഷ് കുറുവാട്ട്, സീമാഹരി കൊട്ടില സംസാരിച്ചു. ഭരതന്‍ നീലേശ്വരം സ്വാഗതവും കുഞ്ഞിക്കണ്ണന്‍ കൊളത്തൂര്‍ നന്ദിയും പറഞ്ഞു. ശത്രു, ഹത്യ, എന്റെ വീട് 2500 സ്‌ക്വയര്‍ ഫീറ്റ്, വിതയ്ക്കുന്നവന്റെ ഉപമ, ഒറ്റ എന്നീ ശബ്ദ നാടകങ്ങള്‍ അഞ്ച് ദിവസങ്ങളിലായി പ്രക്ഷേപണം ചെയ്യും. എല്ലാ ദിവസവും രാത്രി ഏഴു മണിക്ക് ഓണ്‍ലൈന്‍ ഫ്‌ളാറ്റ് ഫോമിലൂടെയാണ് അവതരണം. അഗസ്ത് 12ന് നാടകോത്സവം സമാപിക്കും. പ്രശസ്ത സിനിമാ നിര്‍മ്മാതാവും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ ആര്യാടന്‍ ഷൗക്കത്ത് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ആകാശവാണി റേഡിയോ പ്രതിഭ കെവി ശരത്ചന്ദ്രന്‍ മുഖ്യാതിഥിയാവും.

Post a Comment

0 Comments

Top Post Ad

Below Post Ad