Type Here to Get Search Results !

Bottom Ad

എംപി- എംഎല്‍എമാര്‍ക്ക് എതിരെയുള്ള ക്രിമിനല്‍ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണം: സുപ്രിംകോടതി


ദേശീയം (www.evisionnews.in): എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെയുള്ള ക്രിമിനല്‍ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി. 20-30 വര്‍ഷമായിട്ടും കുറ്റപത്രം നല്‍കാത്ത കേസുകളുണ്ട്. എന്തിനാണ് കേസുകള്‍ നീട്ടുകൊണ്ടുപോകുന്നതെന്ന് ചോദിച്ച കോടതി, ഇത്തരം നടപടികള്‍ അംഗീകരിക്കില്ലെന്നും പറഞ്ഞു. കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ വേഗത്തില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ഇഡിക്കെതിരെയും സിബിഐക്കെതിരെയും കോടതി വിമര്‍ശനമുന്നയിച്ചു. ഇഡി, സിബിഐ കേസുകള്‍ വൈകുന്നത് എന്തുകൊണ്ടെന്ന് വിശദീകരിക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി. ഇക്കാര്യത്തില്‍ കേന്ദ്രം വിശദാംശങ്ങള്‍ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അന്വേഷണത്തിന്റെ ഭാഗാമായി സ്വത്തുക്കള്‍ ഇഡി മരവിപ്പിക്കും. അതിന് ശേഷം ഒരു നടപടിയും ഉണ്ടാകില്ലെന്നും കോടതി നിരീക്ഷിച്ചു.

സാമ്പത്തിക ക്രമക്കേട് കേസുകളിലെ അന്വേഷണം പൂര്‍ത്തിയാകാന്‍ സമയം എടുക്കുമെന്നാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത കോടതിയില്‍ മറുപടി നല്‍കിയത്. കേസുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി ഉത്തരവ് ഇറക്കണമെന്ന് എസ്ജി ആവശ്യപ്പെട്ടു. ഇക്കാര്യം ഹൈക്കോടതിയോട് ആവശ്യപ്പെടാമെന്ന് സുപ്രീംകോടതി അറിയിച്ചു. ദില്ലിയില്‍ ഇരുന്ന് എല്ലാ സംസ്ഥാനങ്ങളിലെയും കോടതികളെ നിരാക്ഷിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad