Type Here to Get Search Results !

Bottom Ad

ചരിത്രത്തിന്റെ അപനിര്‍മിതിക്കെതിരെ ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ: മുസ്‌ലിം ലീഗ് പ്രതിഷേധം ചൊവ്വാഴ്ച


കാസര്‍കോട് (www.evisionnews.in): മലബാര്‍ സമര രക്തസാക്ഷികളെ സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയില്‍ നിന്ന് ഒഴിവാക്കിയ കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോ റിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎച്ച്ആര്‍) നടപടിക്കെതിരെ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പഞ്ചായത്ത്, മുനിസിപ്പല്‍ കേന്ദ്രങ്ങളില്‍ ചൊവ്വാഴ്ച ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മകള്‍ സംഘടിപ്പിക്കും.
ചരിത്രത്തിന്റെ അപനിര്‍മിതിക്കെതിരെ ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ എന്ന ശീര്‍ഷകത്തിലാണ് പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നത്. നാടിനു വേണ്ടി പൊരുതിമരിച്ച വരെ അപമാനിക്കുകയും ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തെ കാവി പുതപ്പിക്കുകയും ചെയ്യുന്ന ഫാസിസ്റ്റ് നടപടിക്കെതിരെയാണ് പ്രതിഷേധം. അതാത് പ്രദേശങ്ങളിലെ മതേതര ചേരിയിലെ പ്രമുഖ വ്യക്തിത്വങ്ങളേയും ചരിത്രാന്വേഷികളെയും പങ്കെടുപ്പിച്ച് മുസ്‌ലിം ലീഗ് പഞ്ചായത്ത്, മുനിസിപ്പല്‍ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മകള്‍ സംഘടിപ്പിക്കേണ്ടത്. മുഴുവന്‍ പഞ്ചായത്ത്- മുനിസിപ്പല്‍ തലങ്ങളിലും കോവിഡ് മാനദണ്ഡം പാലിച്ച് പരിപാടി വൈകിട്ട് നാലിന് നടത്തണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുല്ലയും ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാനും അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad