Type Here to Get Search Results !

Bottom Ad

ചെങ്കള കെഎംസിസി സ്വയം തൊഴില്‍ പദ്ധതിയില്‍ തയ്യല്‍ മെഷീന്‍ വിതരണം നടത്തി




ചെര്‍ക്കള (www.evisionnews.in): ചെര്‍ക്കളം അബ്ദുള്ളയുടെ സ്മരണക്കായി ദുബൈ കെഎംസിസി ചെങ്കള പഞ്ചായത്ത് ഏര്‍പ്പെടുത്തിയ സ്വയം തൊഴില്‍ പദ്ധതിയില്‍ വാര്‍ഡുകള്‍ക്ക് അനുവദിച്ച മൂന്നു തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു. 3,7,8 വാര്‍ഡുകളിലേക്ക് അനുവദിച്ച മെഷീനുകളാണ് കൈമാറിയത്. എതിര്‍ത്തോട് നടന്ന പരിപാടി മുസ്്ലിം ലീഗ് മണ്ഡലം സെക്രട്ടറി അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു. മൂന്നാം വാര്‍ഡ് പ്രസിഡന്റ്് ബേര്‍ക്ക അബ്ദുല്ലക്കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു.

മൂന്നാം വാര്‍ഡ് സെക്രട്ടറി അബ്ദുല്‍ ഖാദര്‍ നെല്ലിക്കട്ട, എംഎസ്എഫ് ജില്ലാ പ്രസിഡന്റ്് അനസ് എതിര്‍ത്തോട്, മൂന്നാം വാര്‍ഡ് മെമ്പര്‍ അന്‍ഷിഫ് അര്‍ഷാദ്, ഇബ്രാഹിം നെല്ലിക്കട്ട, കാദര്‍ ആലംപാടി, ഹുസൈന്‍ ബേര്‍ക്ക, അര്‍ഷാദ് എതിര്‍ത്തോട്, സവാദ് അഹമ്മദ്, മൊയ്തീന്‍ കന്‍ന്തിക്കാര, മുസ്തഫ കന്‍ന്തിക്കാര, സിറാജ്, മജീദ് കുന്നില്‍, മുനീര്‍ കന്‍ന്തിക്കാര, അജ്മല്‍, നാസര്‍, ഇബ്രാഹിം സിഎ, ജംഷീദ് വൈ, ദുബൈ ചെങ്കള പഞ്ചായത്ത് കെഎംസിസി ഓര്‍ഗനൈസിംഗ് സെക്രട്ടറി റഫീഖ് എതിര്‍ത്തോട്, സെക്രട്ടറി കാദര്‍ പൈക്ക പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad