Type Here to Get Search Results !

Bottom Ad

കോവിഡ് പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് സഹായം ലഭ്യമാക്കണം


കാസര്‍കോട് (www.evisionnews.in): കോവിഡ് കാരണം പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് സ്വന്തന്ത്ര കര്‍ഷക സംഘം ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന ട്രഷറര്‍ എംഎസ് മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ആക്ടിംഗ് പ്രസിഡന്റ്് സി.എ. അബ്ദുല്ല കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹസന്‍ നെക്കര സ്വാഗതം പറഞ്ഞു. അസീസ് മരിക്കെ, മൂസ ബി. ചെര്‍ക്കള, ഇ. അബൂബക്കര്‍ ഹാജി, പി.എച്ച്. ഹമീദ് മച്ചംമ്പാടി, ഇബ്രാസിം പാലാട്ട്, കൊച്ചല്‍ അബ്ദുല്‍ റഹ്‌മാന്‍, എസ്.പി. സലാഹുദ്ധീന്‍, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, അബ്ബാസ് ബന്താട്,എ.പി. ഹസൈനാര്‍ പ്രസംഗിച്ചു. 

ഒഴിവുവന്ന സ്ഥനങ്ങളിലേക്ക് സിഎ അബ്ദുല്ല കുഞ്ഞി ഹാജി (പ്രസി), പാലാട്ട് ഇബ്രാഹിം (ജന സെക്ര), ഹസന്‍ നെക്കര, എസ്പി സലാഹുദ്ദീന്‍, മുഹമ്മദ് കുഞ്ഞി ആലൂര്‍ (വൈസ് പ്രസി) എന്നിവരെ തെരഞ്ഞെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad