Type Here to Get Search Results !

Bottom Ad

വഹാബ്- കാസിം പക്ഷത്തെ തള്ളി സേവ് ഐഎന്‍എലുമായി പുതിയ വിഭാഗം: കാസര്‍കോട് ഭിന്നത രൂക്ഷമാകുന്നു


കാസര്‍കോട് (www.evisionnews.in): സംസ്ഥാനതലത്തില്‍ ഐഎന്‍എല്ലില്‍ ഉണ്ടായ പിളര്‍പ്പിനെ തുടര്‍ന്ന് എപി അബ്ദുല്‍ വഹാബ്- കാസിം ഇരിക്കൂര്‍ പക്ഷത്തെ അംഗീകരിക്കാതെ സേവ് ഐഎന്‍എല്ലുമായി ഒരു വിഭാഗം രംഗത്ത്. ഇരുവിഭാഗവും യോജിച്ച് കൊണ്ട് യഥാര്‍ഥ ഐ എന്‍എല്ലുമായി മുന്നോട്ട് പോകുന്നുണ്ടെങ്കില്‍ മാത്രം അവരുമായി സഹകരിക്കുമെന്നും ഇല്ലെങ്കില്‍ സേവ് ഐഎന്‍ എലുമായി പ്രവര്‍ത്തിക്കുമെന്നും ഐഎന്‍ എല്ലിന്റെയും എന്‍വൈ എല്ലിന്റെയും പ്രധാന ഭാരവഹികള്‍ വര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ജില്ലാ പ്രവര്‍ത്തക സമിതിയിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ പത്തോളം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞ ദിവസം ജില്ലാ സെക്രട്ടറി കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പി്ന്നാലെയാണ് രണ്ടുവിഭാഗത്തെയും തള്ളി പുതിയൊരു വിഭാഗം രംഗത്തുവന്നത്.

25 വര്‍ഷത്തിലധികം എല്‍ഡിഎഫിന് പുറത്ത് പ്രവര്‍ത്തിക്കുകയും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഘടകക്ഷിയാക്കുകയും ഒരു എം എല്‍എസ്ഥാനം ലഭിക്കുകയും മന്ത്രിസ്ഥാനം കിട്ടിയതിന് ശേഷം നേതാക്കള്‍ അധികാര സ്ഥാനത്തിന് വടംവലി തുടങ്ങിയതുമാണ് ഐഎന്‍ എല്ലിന് ശാപമായി മാറിയത്. കഴിഞ്ഞ ദിവസം ഉദുമ എരോല്‍ പാലസ് ഓഡിറ്റോറിയത്തില്‍ രഹസ്യമായി മെമ്പര്‍ഷിപ് ക്യാമ്പയിന്‍ നടത്തിയതിനെയാണ് തങ്ങള്‍ എതിര്‍ത്തത്.

പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ പോലും വിളിച്ചു ചേര്‍ക്കാതെ പാര്‍ട്ടിയെ കൈപ്പിടിയില്‍ ഒതുക്കുക എന്ന ലക്ഷ്യത്തോടെയാണ് മെമ്പര്‍ഷിപ് ക്യാമ്പയിനുമായി രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് തോല്‍വിയും ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പോലും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്തിട്ടില്ല. തങ്ങള്‍ വഹാബ് - കാസിം പക്ഷത്തെ ഒരേ പോലെ എതിര്‍ക്കും. എതെങ്കിലും ഒരു വിഭാഗത്തിന്റെ ആളുകളായി തങ്ങളെ മുദ്രകുത്തരുത്. അണികളില്‍ ഭൂരിപക്ഷവും തങ്ങള്‍ക്കൊപ്പമാണെന്നും ഇവര്‍ അവകശപ്പെട്ടു.

സംസ്ഥാനതലത്തില്‍ കാന്തപുരത്തിന്റെ മകന്‍ നടത്തുന്ന മധ്യസ്ഥ ചര്‍ച പുര്‍ത്തിയാകുന്നതിന് പോലും കാത്തുനില്‍ക്കാതെ ജനാധിപത്യ വിരുദ്ധമായ രീതിയിലാണ് ചിലര്‍ നോക്കുന്നത്. ഐഎന്‍എല്‍ സംസ്ഥാന കൗണ്‍സിലറും മുന്‍ ഐഎംസി സി ഷാര്‍ജ പ്രസിഡന്റുമായ എംഎ കുഞ്ഞബ്ദുല്ല, ഐഎന്‍എല്‍ സംസ്ഥാന കൗണ്‍സിലര്‍ എംകെ ഹാജി, ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗണ്‍സിലറുമായാ ഇഖ്ബാല്‍ മാളിക, സംസ്ഥാന കൗണ്‍സിലര്‍ എകെ കമ്പാര്‍, ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗണ്‍സിലറുമായ റിയാസ് അമലടുക്ക, ഐഎന്‍എല്‍ ജില്ലാ സെക്രടറി അമീര്‍ കോടി, കാസര്‍കോട് മണ്ഡലം പ്രസിഡന്റ് ഹാരിസ് ബെഡി, പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് ടിഎംഎ റഹ്മാന്‍ തുരുത്തി, ജനറല്‍ സെക്രട്ടറി സാലിം ബേക്കല്‍, ഐഎന്‍എല്‍ ജില്ലാ വര്‍കിംഗ് കമിറ്റി അംഗം മമ്മു കോട്ടപ്പുറം എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad