Type Here to Get Search Results !

Bottom Ad

കണ്ണൂരില്‍ 'വെറൈറ്റി' സ്വര്‍ണക്കടത്ത്; ജീന്‍സില്‍ പെയിന്റടിച്ച് സ്വര്‍ണം കടത്തിയ യുവാവ് പിടിയില്‍


കണ്ണൂര്‍ (www.evisionnews.in): ജീന്‍സില്‍ സ്വര്‍ണം പൂശി കടത്താനുള്ള ശ്രമം അധികൃതര്‍ പിടികൂടി. ജീന്‍സില്‍ പൂശിയ 302 ഗ്രാം സ്വര്‍ണമാണ് വ്യോമ ഇന്റലിജന്‍സ് വിഭാഗവും കസ്റ്റംസും ചേര്‍ന്ന് പിടികൂടിയത്. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് സ്വര്‍ണക്കടത്തിന്റെ വാര്‍ത്ത ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിക്കാനായി ജീന്‍സില്‍ പെയിന്റടിച്ച രൂപത്തിലായിരുന്നു സ്വര്‍ണം. വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ പ്രതി ധരിച്ച ജീന്‍സിലായിരുന്നു സ്വര്‍ണം പൂശിയിരുന്നത്. 14 ലക്ഷം രൂപ വിലമതിക്കുന്ന കുഴമ്പുരൂപത്തിലുള്ള സ്വര്‍ണമാണ് ജീന്‍സിലുണ്ടായിരുന്നത്. അടുത്തിടെ കുഴമ്പുരൂപത്തില്‍ അടിവസ്ത്രത്തിനുള്ളില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണം അമൃത്സര്‍ വിമാനത്താവളത്തില്‍ പിടിയിലായിരുന്നു. ഷാര്‍ജയില്‍നിന്ന് കടത്താന്‍ ശ്രമിച്ച 1,894 ഗ്രാം സ്വര്‍ണമാണ് പിടിയിലായത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad