Type Here to Get Search Results !

Bottom Ad

പി.ഡബ്യൂ.ഡിയില്‍ ഏറ്റവും പുതിയ ഷെഡ്യൂള്‍ നിരക്ക് നടപ്പിലാക്കുക: യൂത്ത് വിംഗ്


കാസര്‍കോട് (www.evisionnews.co): കാസര്‍കോട്: പി.ഡബ്യൂ.ഡിയില്‍ ഷെഡ്യൂള്‍ നിരക്ക്് പുതുക്കി 2018ലെ നിരക്ക് നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണമെന്നും 2021ലെ ഏറ്റവും പുതിയ ഷെഡ്യൂള്‍ നിരക്ക് നല്‍കണമെന്നും കേരള ഗവ. കോണ്‍ട്രക്‌റ്റേസ് യൂത്ത് വിംഗ് ഏകോപന സമിതി ജില്ലാ വാര്‍ഷിക ജനറല്‍ ബോഡി ആവശ്യപ്പെട്ടു. യോഗം കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അഡ്വ. വിഎം മുനീര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നിസാര്‍ കല്ലട്ര അധ്യക്ഷത വഹിച്ചു. ടികെ നസീര്‍, മൊയ്തീന്‍ ചാപ്പാടി, അഷ്റഫ് പെര്‍ള, എംഎ നാസര്‍, എംഎം നൗഷാദ്, മാര്‍ക്ക് മുഹമ്മദ് പ്രസംഗിച്ചു.

ഫോട്ടോ കോണ്ടെസ്റ്റ് മത്സര വിജയികള്‍ക്കുള്ള സമ്മാനം മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. വിഎം മുനീര്‍ വിതരണം ചെയ്തു. ജാസിര്‍ ചെങ്കള വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഷരീഫ് ബോസ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികള്‍: ജാസിര്‍ ചെങ്കള (പ്രസി), കബീര്‍ ഉഗ്രാണി, സി. റൈശുദ്ധീന്‍, സാജിദ് ബെണ്ടിച്ചാല്‍ (വൈസ് പ്രസി), റസാഖ് ബെദിര (ജന. സെക്ര), സാദിഖ് പൊവ്വല്‍, കെവി യുസുഫ്, സിറാജ് (ജോ സെക്ര), മജീദ് ബെണ്ടിച്ചാല്‍ (ട്രഷ).




Post a Comment

0 Comments

Top Post Ad

Below Post Ad