Type Here to Get Search Results !

Bottom Ad

പൊരുതി നേടിയ സ്വാതന്ത്ര്യത്തിന്റെ കൈത്തിരി അണയാതിരിക്കാന്‍ ജനാധിപത്യ- മതേതര മൂല്യങ്ങളെ മുറുകെ പിടിക്കണം: മന്ത്രി


കാസര്‍കോട് (www.evisionnews.co): ഒരു തലമുറ പൊരുതി നേടിയ സ്വാതന്ത്ര്യത്തിന്റെ കൈത്തിരി അണയാതിരിക്കാന്‍ ജനാധിപത്യ- മതേതര മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ടെന്ന് തുറമുഖം, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. കാസര്‍കോട് വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു മന്ത്രി.

സ്വാതന്ത്ര്യലബ്ധിക്കു ശേഷം നാം തരണം ചെയ്തത് കനത്ത വെല്ലുവിളികളായിരുന്നു. രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഠതയും കാത്തുസൂക്ഷിക്കേണ്ട ബാധ്യത ഒരു ഭാഗത്ത്. ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള ഒരു രാജ്യത്തെ പൗരന്മാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും അവരുടെ ആഗ്രഹങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും ജീവന്‍ പകരേണ്ടതുമായ ഉത്തരവാദിത്വം മറ്റൊരു ഭാഗത്ത്. കാര്‍ഷിക, വ്യാവസായിക മേഖലകളില്‍ നാം കൈവരിച്ച മുന്നേറ്റങ്ങള്‍ പരാശ്രയമില്ലാതെ ജീവിക്കാനുള്ള കരുത്ത് നമുക്ക് നേടിത്തന്നു. ഹരിത വിപ്ലവം വിശപ്പും പട്ടിണിയും ഒരു പരിധി വരെയെങ്കിലും പഴങ്കഥയാക്കി. ശാസ്ത്ര-സാങ്കേതിക മേഖലകളിലെ വിപ്ലവം അടിസ്ഥാന വികസന രംഗത്ത് ഇന്ത്യയെ മൂന്നാം ലോകരാജ്യങ്ങളിലെ പ്രബല ശക്തിയാക്കി വളര്‍ത്തി. ബാഹ്യമായ വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ നമ്മുടെ പ്രതിരോധ സന്നാഹങ്ങള്‍ പര്യാപതമാണെന്ന് അനുഭവങ്ങള്‍ തെളിയിച്ചു.

സമാധാനവും സഹവര്‍ത്തിത്വവും പാരസ്പര്യവും പൂത്തുലയുന്ന ഒരു ലോകത്തെ കുറിച്ചുള്ള സന്ദേശമായിരുന്നു നമുക്ക് ആഗോള സമൂഹത്തിന് കൈമാറാനുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ നമ്മുടെ രാജ്യത്തിന്റെ മാനവികതയിലൂന്നിയ നയനിലപാടുകള്‍ ലോകം കാതോര്‍ത്തുകേട്ടു. മഹാത്മജിയെ മാര്‍ഗദര്‍ശകനായും വഴി വിളക്കായും ലോകസമൂഹം നോക്കിക്കണ്ടു. അരാഷ്ട്രീയ ചിന്തകളെ മനസ്സില്‍ കൊണ്ടു നടക്കുന്ന പുതുതലമുറക്ക് ജനാധിപത്യത്തിന്റെ മഹത്വം പഠിപ്പിക്കേണ്ടതുണ്ട്. സ്വാതന്ത്ര്യത്തിന്റെ വഴിയില്‍ സ്വാര്‍ഥതക്കും പ്രതിലോമ വിചാരങ്ങള്‍ക്കും സ്ഥാനമില്ല. മാനവികതക്ക് എവിടെ ക്ഷതമേല്‍ക്കുന്നുവോ അവ

Post a Comment

0 Comments

Top Post Ad

Below Post Ad