Type Here to Get Search Results !

Bottom Ad

ദേശീയ പതാകയെ അപമാനിച്ച മെമ്പര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റംചുമത്തണം: മുസ്ലിം യൂത്ത് ലീഗ്


മഞ്ചേശ്വരം (www.evisionnews.in): മഞ്ചേശ്വരം ഗ്രാമപഞ്ചായത്തില്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശീയ പതാക ഉയര്‍ത്തുന്നതിനിടയില്‍ ദേശീയ പതാകയെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയ പഞ്ചായത്ത് മെമ്പര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസടുക്കണമെന്ന് യൂത്ത് ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പതാക ഉയര്‍ത്തുന്നതിനിടയില്‍ ദേശീയ പതാകയിലെ പച്ചനിറം മാറ്റണമെന്നും മാറ്റിയാലെ ശരിയാവുകയുളളൂവെന്ന് പറഞ്ഞ് ദേശീയ പതാകയെ അപമാനിച്ച മെമ്പര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നും പഞ്ചായത്ത് മെമ്പര്‍ ചെയ്തത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും ജനങ്ങള്‍ക്ക് മാതൃകയാകേണ്ട ജനപ്രതിനിധികള്‍ കാണിക്കുണ ഇത്തരത്തിലുള്ള ക്രോപ്രായങ്ങള്‍ക്ക് ജനങ്ങള്‍ മറുപടി നല്‍കുമെന്നും യൂത്ത് ലീഗ് മുന്നറിയിപ്പ് നല്‍കി.

സ്വതന്ത്ര്യദിനത്തില്‍ മഞ്ചേശ്വര പഞ്ചായത്ത് പ്രസിഡന്റ് ദേശീയ പതാക ഉയര്‍ത്തുന്നതിനിടയിലാണ് ദേശീയ പതാകയെ അപമാനിക്കുന്ന തരത്തില്‍ പഞ്ചായത്തംഗം ദേശീയ പതാകയിലെ പച്ചനിറത്തെ ഒഴിവാക്കണമെന്ന ആവശ്യമുന്നയിച്ചത്. ഇതു സംബന്ധിച്ച് കേരള മുഖ്യമന്ത്രി പിണാറായി വിജയനും ഡിജിപിക്കും നേതാക്കള്‍ പരാതി നല്‍കി. നടപടിയില്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടിക്ക് യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്ന് പ്രസിഡന്റ് ഹനീഫ് കുച്ചിക്കാടും ജനറല്‍ സെക്രട്ടറി സിദ്ദീഖ് മഞ്ചേശ്വരവും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad