Wednesday, 11 August 2021

ഫാഷന്‍ ഗോള്‍ഡ് കേസ്: ഒളിവിലായിരുന്ന മുഖ്യപ്രതി പൂക്കോയ തങ്ങള്‍ കീഴടങ്ങി


കാസര്‍കോട്  (www.evisionnews.in): കാസര്‍കോട് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ ജ്വല്ലറി എം.ഡി പൂക്കോയ തങ്ങള്‍ കീഴടങ്ങി. ഹൊസ്ദുര്‍ഗ് കോടതിയിലാണ് കീഴടങ്ങിയത്. ഒമ്പതുമാസം ഒളിവില്‍ കഴിഞ്ഞ ശേഷമാണ്? കീഴടങ്ങല്‍. ഇയാള്‍ക്ക് വേണ്ടി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല. 170 കേസുകളാണ് പൂക്കോയ തങ്ങള്‍ക്കെതിരെയുള്ളത്. എം.എല്‍.എയായിരുന്ന മുസ്?ലിം ലീഗ്? നേതാവ്? എം.സി കമറുദ്ദീന്‍ പ്രതിയായ കേസാണിത്. ഫാഷന്‍ ഗോള്‍ഡ്? ചെയര്‍മാനായിരുന്ന എം.സി കമറുദ്ദീനെ കഴിഞ്ഞ നവംബറില്‍ അറസ്റ്റ്? ചെയ്?തിരുന്നു. ഇതിനു പിന്നാലെയാണ് പൂക്കോയ തങ്ങള്‍ ഒളിവില്‍ പോയത്.

Related Posts

ഫാഷന്‍ ഗോള്‍ഡ് കേസ്: ഒളിവിലായിരുന്ന മുഖ്യപ്രതി പൂക്കോയ തങ്ങള്‍ കീഴടങ്ങി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.