Type Here to Get Search Results !

Bottom Ad

ജില്ലയില്‍ ആദ്യ ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷന്‍ നീലേശ്വരം നെടുക്കണ്ടത്ത്


നീലേശ്വരം (www.evisionnews.in): ഇ-മൊബിലിറ്റി പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ആദ്യത്തെ ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷന്‍ നീലേശ്വരത്തെ നെടുക്കണ്ടത്ത് ഡിടിപിസിയുടെ സ്ഥലത്ത് സ്ഥാപിച്ചു. ഓണം കഴിഞ്ഞാല്‍ ഉടന്‍ ഇലക്ട്രിക്ക് കാറുകള്‍ ചാര്‍ജ് ചെയ്യാന്‍ സൗകര്യമുണ്ടാകുമെന്ന് അനെര്‍ട്ട് ജില്ലാ എഞ്ചിനീയര്‍ അറിയിച്ചു. വൈദ്യുത വാഹനങ്ങള്‍ക്കുള്ള പബ്ലിക് ചാര്‍ജിങ് സ്റ്റേഷനുകള്‍ ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്തെ ദേശീയ പാതയിലുള്ള കെ.ടി.ഡി.സി സെന്ററുകളിലും ഓരോ ജില്ലകളുടെ ഡിടിപിസി സെന്ററിന്റെ കീഴിലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഇ.ഇ.എസ്.എല്ലുമായി ചേര്‍ന്ന് അനെര്‍ട്ട് സൗജന്യമായി സ്ഥാപിച്ച് വരരികയാണ്.

ഇലക്ട്രിക്ക് വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ മേഖലയിലും ഇലക്ട്രിക്ക് ചാര്‍ജിംഗ് സ്റ്റേഷന്‍ അനെര്‍ട്ട് മുഖേന സ്ഥാപിച്ചുവരുന്നു. ഇവ സൗരോര്‍ജ നിലയവുമായി ബന്ധിപ്പിക്കുന്നതിന് അനെര്‍ട്ട് സബ്‌സിഡി നല്‍കും. സ്വകാര്യ ഭൂവുടമകള്‍ക്ക് ഇലക്ട്രിക്ക് ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന്റെ അപേക്ഷ അനെര്‍ട്ട് ജില്ലാ ഓഫീസില്‍ ലഭ്യമാണ്. നീലേശ്വരം നെടുക്കണ്ടം ചാര്‍ജിങ് സ്റ്റേഷന്‍ കമ്മീഷന്‍ ചെയ്യുന്നതോടെ ജില്ലയിലെ ഇലക്ട്രിക്ക് കാര്‍ ഉടമകള്‍ക് 45 മിനിറ്റ് കൊണ്ട് വാഹനം ചാര്‍ജ് ചെയ്ത ഉപയോഗിക്കാം. കൂടാതെ സര്‍ക്കാര്‍ സ്ഥലങ്ങള്‍ അനുവദിക്കുന്ന മുറയ്ക്ക് ജില്ലയില്‍ അഞ്ച് ഇലക്ട്രിക്ക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സൗജന്യമായി സ്ഥാപിക്കുന്നതാണെന്നും അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad