Type Here to Get Search Results !

Bottom Ad

പ്ലസ് വണ്‍ പ്രവേശനത്തിന് സമയം നീട്ടി നല്‍കണം


കാസര്‍കോട് (www.evisionnews.co): പ്ലസ് വണ്‍ പ്രവേശനത്തിന് ഗവ. സ്‌കൂളുകള്‍ക്ക് നല്‍കുന്ന സമയപരിധിയേക്കാള്‍ കൂടുതല്‍ സമയം അണ്‍ എയ്ഡ്‌സ്സ്‌കൂളുകള്‍ക്ക് നല്‍കണമെന്ന് കേരള അംഗീകൃത സ്‌കൂള്‍ പ്രധാനാധ്യാപക ഫോറം ജില്ലാ ജനറല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. അലോട്ട്‌മെന്റ് മുഖേനയുള്ള പ്രവേശനം കഴിഞ്ഞാണ് കൂടുതലും വിദ്യാര്‍ഥികള്‍ അണ്‍എയ്ഡഡ് മേഖലയെ ആശ്രയിക്കുന്നത്. പ്രവേശന സമയപരിധി ഗവ സ്‌കൂളുകളേക്കാള്‍ മുമ്പേ അവസാനിക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കാന്‍ സാധിക്കാത്ത അവസ്ഥയാണന്നും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്ന സ്ഥിതിയാണെന്നും യോഗം വിലയിരുത്തി.

അബ്ദുല്‍ ഖാദര്‍ മുഹിമ്മാത്ത് അധ്യക്ഷത വഹിച്ചു. രാഘവന്‍ എസി ഉദ്ഘാടനം ചെയ്തു. രാഘവന്‍ ചേരാന്‍ റിട്ടേണിങ് ഓഫിസറായി. സിറാജുദ്ദീന്‍ ഖാസിലേന്‍, പിഎസ് ശര്‍മ, സി രവീന്ദ്രന്‍, കെ രാജമണി, ഹസൈനാര്‍, റിയാസ് ഡല്‍റ്റ പ്രസംഗിച്ചു.

ഭാരവാഹികള്‍: സി. രവിന്ദന്‍ (പ്രസി), സിറാജുദ്ദീന്‍ ഖാസിലേന്‍ (ജന സെക്ര), കെ. അബ്ദുല്‍ ഖാദിര്‍ (ട്രഷ), നാഗേഷ്ന്നി (ഓര്‍ഗ. സെക്ര), നിസാം ബോവിക്കാനം, ജെറാള്‍ഡ് ഐവന്‍ കസ്റ്റ, ബാലകൃഷ്ണന്‍ ചിത്താരി, ഹസൈനാര്‍ (വൈസ് പ്രസി), പിഎസ് ശര്‍മ്മ, ബ്രില്ലന്റ് തോമസ്, ഷര്‍മ്മ കോട്ടികുളം, ശുഹൈല്‍ മാണിക്കോത്ത്, (സെക്ര), രാഘവന്‍ ചേരാല്‍ (ചീഫ് കോഡിനേറ്റര്‍).

Post a Comment

0 Comments

Top Post Ad

Below Post Ad