Type Here to Get Search Results !

Bottom Ad

സ്വര്‍ണ വ്യാപാര മേഖലയിലെ പ്രശ്‌നങ്ങള്‍: സിറ്റി ഗോള്‍ഡ് ഗ്രൂപ്പ് കരിദിനം ആചരിച്ചു


കാസര്‍കോട് (www.evisionnews.in): ബിഐഎസ് ഹാള്‍മാര്‍ക്കിനൊപ്പം എച്ച്‌യുഐഡി സംവിധാനം കൂടി സ്വര്‍ണാഭരണങ്ങളില്‍ നടപ്പാക്കുന്നതിനെതിരെ ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കരിദിനാചരണത്തിന്റെ ഭാഗമായി കാസര്‍കോട് സിറ്റി ഗോള്‍ഡ് ഗ്രൂപ്പ് കരിദിനം ആചരിച്ചു. കടക്കു മുന്നില്‍ കറുത്ത കൊടി നാട്ടിയും കറുത്ത ബാഡ്ജും ധരിച്ചാണ് കരിദിനം ആചരിച്ചത്.

ബിഐഎസ് ഹോള്‍ മാര്‍ക്ക് സിസ്റ്റത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പുതിയ പരിഷ്‌ക്കാരമായ എച്ച്‌യുഐഡി സ്വര്‍ണ വ്യാപാര മേഖലയില്‍ ഒട്ടനവധി പ്രയാസങ്ങളാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നതെന്ന് അസോസിയേഷന്‍ വ്യക്തമാക്കി.

വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഈ പരിഷ്‌ക്കാരങ്ങള്‍ ചെറുകിട- ഇടത്തരം സ്വര്‍ണ വ്യാപാരികളെ ഈ മേഖലയില്‍ നിന്നും തുടച്ചുനീക്കാനും കുത്തകക്ക് മാത്രം വ്യാപാര മേഖല തുറന്നുകൊടുക്കാനും ലക്ഷ്യമിട്ടാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ധൃതിപ്പെട്ടുള്ള ഈ പരിഷ്‌ക്കാരങ്ങള്‍ നിര്‍ത്തിവെക്കാനും വേണ്ടത്ര കൂടിയാലോചനയിലൂടെ കുറ്റമറ്റ രീതിയില്‍ എച്ച്‌യുഐഡി നടപ്പില്‍ വരുത്താനും സാവകാശം ആവശ്യപ്പെട്ട് രാജ്യത്തെ ഏതാണ്ട് നാലു ലക്ഷത്തോളം സ്വര്‍ണം- വെള്ളി വ്യാപാരികള്‍ മുന്നൂറ്റി അമ്പതോളം സംഘടനകളുടെ കീഴിലാണ് സമരം നടത്തുന്നത്. ഓണസീസണ്‍ കണക്കിലെടുത്ത് കടകള്‍ അടക്കാതെ കരിദിനമാചരിക്കാനും എല്ലാവരും ഹാള്‍ മാര്‍ക്കിംഗ് ചെയ്യുന്നത് ബഹിഷ്‌ക്കരിക്കാനുമാണ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെഎ അബ്ദുല്‍ കരീം, ജനറല്‍ സെക്രട്ടറി കോടോത്ത് അശോകന്‍ നായര്‍, ട്രഷറര്‍ ബിഎം അബ്ദുല്‍ കബീര്‍, വര്‍ക്കിംഗ് പ്രസിഡന്റ് റോയ് ജോസഫ് അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad