Type Here to Get Search Results !

Bottom Ad

തമിഴ്‌നാട്ടില്‍ പെട്രോളിന് മൂന്നുരൂപ കുറയ്ക്കും: ജനകീയ തീരുമാനവുമായി ഡിഎംകെ സര്‍ക്കാര്‍


കേരളം (www.evisionnews.in): ഇന്ധനവില ജനങ്ങളുടെ നടുവൊടിക്കുമ്പോള്‍ ജനകീയ തീരുമാനവുമായി തമിഴ്‌നാട് സര്‍ക്കാര്‍. സംസ്ഥാനത്ത് പെട്രോള്‍ വില കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഡിഎംകെ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം അവതരിപ്പിച്ച ആദ്യബജറ്റില്‍ തന്നെയാണ് ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ പെട്രോള്‍ ലിറ്ററിന് മൂന്ന് രൂപ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ തീരുമാനമാണെന്നും നികുതി കുറച്ചതു കൊണ്ട് വര്‍ഷം 1160 കോടി രൂപ നഷ്ടമാണെന്നും ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ പറഞ്ഞു. ഡിഎംകെ തെരഞ്ഞെടുപ്പ് കാലത്ത് മുന്നോട്ടു വെച്ച വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഇന്ധന വിലയിലെ ഇടപെടല്‍. വെള്ളിയാഴ്ച 202122 വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ പ്രസവാവധി 12 മാസമായി വര്‍ധിപ്പിച്ചു. 2021 ജൂലൈ ഒന്നു മുതലുള്ള മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധന.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad