Thursday, 12 August 2021

ബളാന്തോട് പുഴയില്‍ കാണാതായ ജയകുമാറിന്റ മൃതദേഹം കണ്ടെത്തി


കാസർകോട്: (www.evisionnews.in) ബളാന്തോട് പുഴയില്‍ കഴിഞ്ഞ എട്ടാം തിയതി രാത്രി കാണാതായ ജയകുമാറിന്റ മൃതദേഹം കണ്ടെത്തി. സംഭസ്ഥലത്തു നിന്നു രണ്ടു കിലോമീറ്ററോളം അകലെ പണക്കയത്തെ ഗംഗാധരന്റെ പുഴക്കരയോട് ചേര്‍ന്ന പറമ്പില്‍ കടപുഴകി വീണ മരത്തില്‍ തട്ടിയ നിലയിലാണ് മൃതദേഹം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ ഗംഗാധരന്‍ കണ്ടെത്തിയത്.‍

ഞായറാഴ്ച രാത്രിയാണു ബളാംതോട് ടൗണിനു സമീപത്തെ പാലത്തിനു മുകളില്‍ നിന്നു പുഴയിലേക്കു വീണ ജയകുമാറി(30)നെ കാണാതാകുന്നത്. തുടര്‍ന്ന് 2 ദിവസങ്ങളിലായി പൊലീസ്, അഗ്‌നിരക്ഷാ സേന, നാട്ടുകാര്‍ എന്നിവര്‍ പുഴയില്‍ തിരച്ചില്‍ തുടരുകയായിരുന്നു. ചാമുണ്ഡിക്കുന്നിലെ തിമ്മു നായ്കിന്റെയും കാവേരിയുടെയും മകനാണു കാണാതായ ജയകുമാര്‍.

Related Posts

ബളാന്തോട് പുഴയില്‍ കാണാതായ ജയകുമാറിന്റ മൃതദേഹം കണ്ടെത്തി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.