Type Here to Get Search Results !

Bottom Ad

ജില്ലയില്‍ കോവിഡ് രോഗമുക്തര്‍ ഒരുലക്ഷം കടന്നു: രോഗബാധിതര്‍ 1,08,061 പേര്‍


കാസര്‍കോട് (wwwevisionnews.co): ജില്ലയില്‍ കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം ഒരുലക്ഷം കടന്നു. ജില്ലയില്‍ ഇതുവരെ 108061 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 100319 പേര്‍ക്ക് ഇതികനം കോവിഡ് നെഗറ്റീവായി. 2020 ഫെബ്രുവരി മൂന്നിനാണ് ആദ്യ കോവിഡ് കേസ് ജില്ലയില്‍ സ്ഥിരീകരിച്ചത്. ചൈനയില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥിയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇയാള്‍ മാര്‍ച്ച് ആദ്യവാരത്തോടെയാണ് രോഗമുക്തി നേടി ആസ്പത്രിവിട്ടത്. ആദ്യ ഘട്ടത്തില്‍ കോവിഡ് സ്ഥിരീകരിച്ച 178പേരും മെയ് പത്തോടെ ആസ്പത്രിവിട്ടതോടെ രോഗമുക്ത ജില്ലയായി.

പിന്നീട് ഒരു ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും രോഗം സ്ഥിരീകരിച്ചു. പിന്നീടിങ്ങോട്ട് വ്യാപനം ഏ്‌റിയും കുറഞ്ഞും കൊണ്ടിരുന്നു. ഇന്നലെ ജില്ലയില്‍ 707 പേര്‍ കൂടി കോവിഡ് പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 758 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 6875 പേരാണ് ചികിത്സയിലുള്ളത്. അതേസമയം, കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 350 ആയി ഉയര്‍ന്നു.

വീടുകളില്‍ 26642 പേരും സ്ഥാപനങ്ങളില്‍ 1236 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 27878 പേരാണ്. പുതിയതായി 1469 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വേ അടക്കം പുതിയതായി 6702 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 2950 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad