Type Here to Get Search Results !

Bottom Ad

കോവിഡ്: നാലാഴ്ച അതീവ ജാഗ്രത വേണം: അവലോകന യോഗം ഇന്ന്


കേരളം (www.evisionnews.co): സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുമെന്ന ആശങ്കക്കിടെ ആരോഗ്യ വകുപ്പ്. ഇന്ന് ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേരും. രാവിലെ 10ന് ആരോഗ്യവകുപ്പിന്റെ പ്രത്യേക അവലോകനയോഗവും ഉച്ചയ്ക്ക് ശേഷം 3.30ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെ പ്രതിവാര അവലോകനയോഗവുമാണ് ചേരുന്നത്.

രോഗവ്യാപനം പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ക്ക് രൂപം കൊടുക്കുന്നതിനൊപ്പം കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണോയെന്നും ഇന്ന് തീരുമാനമാകും. കോവിഡ് വ്യാപനത്തിനിടെയാണ് സംസ്ഥാനത്ത് ഓണമെത്തിയത്. പലയിടങ്ങളിലും ആള്‍ക്കൂട്ടം പ്രകടമായിരുന്നു. അതീവ വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ ഭീഷണിയിലാണ് ഇപ്പോഴും കേരളം. മാത്രമല്ല മൂന്നാം തരംഗം ഏതു സമയത്തും എത്തുമെന്ന് കേന്ദ്രവും മുന്നറിയിപ്പ് നല്‍കി.

ടിപിആര്‍ ഇടയ്ക്ക് ഉയര്‍ന്ന് 17 വരെ എത്തിയതാണ്. പ്രതിദിന രോഗികളുടെ എണ്ണത്തിലും മാറ്റമില്ല. അതിനാല്‍ ഓണാവധി കഴിഞ്ഞ് സ്ഥാപനങ്ങളും ഓഫീസുകളും തുറക്കുമ്പോള്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. സമ്പൂര്‍ണ അടച്ചിടലിലേക്ക് കടക്കില്ലെങ്കിലും നിലവിലെ ഇളവുകള്‍ കുറയ്ക്കാനിടയുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad