Type Here to Get Search Results !

Bottom Ad

കോവിഡ് മൂന്നാം തരംഗം ഒക്ടോബറില്‍ നിലവിലെ സൗകര്യങ്ങള്‍ അപര്യാപ്തമെന്ന് റിപ്പോര്‍ട്ട്


ദേശീയം (www.evisionnews.co): രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഒക്ടോബറിലുണ്ടാകുമെന്ന് മുന്നറിയിപ്പ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്‌മെന്ററ് പ്രധാനമന്ത്രിയുടെ ഓഫീസിന് റിപ്പോര്‍ട്ട് കൈമാറി. മൂന്നാം തരംഗത്തെ നേരിടാന്‍ നിലവിലുള്ള സൗകര്യങ്ങള്‍ അപര്യാപ്തമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മുതിര്‍ന്നവരെപ്പോലെ കുട്ടികളെയും കോവിഡ് ബാഝിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം രൂപീകരിച്ച സമിതിയുടേതാണ് റിപ്പോര്‍ട്ട്. കുട്ടികളില്‍ രോഗവ്യാപനമുണ്ടായാല്‍ നേരിടാന്‍ ഡോക്ടര്‍മാര്‍, ജീവനക്കാര്‍, വെന്റിലേറ്ററുകള്‍, ആംബുലന്‍സ് മുതലാവ ആവശ്യത്തിനില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംസ്ഥാനങ്ങള്‍ കുട്ടികള്‍ക്കുള്ള കോവിഡ് ചികിത്സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണം. മറ്റ് രോഗങ്ങളുള്ള കുട്ടികളുടെ കോവിഡ് പ്രതിരോധ കുത്തിവെപ്പിന് മുന്‍ഗണന നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad