Sunday, 22 August 2021

മുന്നറിയിപ്പില്ലാതെ വിമാനം റദ്ദുചെയ്തു: രാജപുരം സ്വദേശിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃകോടതി


കാസര്‍കോട് (www.evisionnews.co): മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയ സംഭവത്തില്‍ രാജപുരം സ്വദേശിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃകോടതി. വിമാനയാത്ര റദ്ദാക്കിയതിനെ തുടര്‍ന്ന് മുംബൈ എയര്‍പോര്‍ട്ടില്‍ മണിക്കൂറോളം കഴിയേണ്ടിവന്ന രാജപുരം സ്വദേശി ആനി ജോസപ്പിനാണ് ജെറ്റ് എയര്‍ വേസില്‍ നിന്നും 40,000രൂപ നഷ്ട്ടപരിഹാരം നല്‍കാന്‍ കാസര്‍കോട് ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറം വിധിച്ചത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം റദ്ദാക്കിയത്. എന്നാല്‍ ഇതുമൂലം പരാതിക്കാരിക്കുണ്ടായ നഷ്ടം ചെറുതല്ലെന്ന് ഫോറം വിലയിരുത്തി. ലണ്ടനില്‍ നിന്നുള്ള യാത്രാമധ്യേ മുന്നറിപ്പില്ലാതെ മുംബൈയില്‍ നിന്നും മംഗളൂരു വരെയുള്ള വിമാനമാണ് ജെറ്റ് ഐര്‍വേസ് റദ്ദാക്കിയത്. ഇതിനെ തുടര്‍ന്ന് മണിക്കൂറോളം മുംബൈ എയര്‍പോര്‍ട്ടില്‍ പരസഹായമില്ലാതെ തങ്ങേണ്ടി വന്നെന്ന പരാതിയിലാണ് നടപടി. പരാതിക്കാരിക്ക് വേണ്ടി അഡ്വ ഷാജിദ് കമ്മാടം ഹാജരായി.

Related Posts

മുന്നറിയിപ്പില്ലാതെ വിമാനം റദ്ദുചെയ്തു: രാജപുരം സ്വദേശിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃകോടതി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.