Type Here to Get Search Results !

Bottom Ad

അടുത്ത മാസം മുതല്‍ സ്‌കൂളുകള്‍ തുറക്കും; കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി തമിഴ്നാട്


ചെന്നൈ (www.evisionnews.co): കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുനല്‍കാന്‍ തീരുമാനിച്ച് തമിഴ്നാട് സര്‍ക്കാര്‍. സെപ്റ്റംബര്‍ ഒമ്പത് മുതല്‍ നിലവിലെ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പ്രഖ്യാപിച്ച പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ സെപ്തംബര്‍ ഒമ്പതു വരെ നീട്ടിയിട്ടുണ്ട്. പുതിയ ഇളവുകള്‍ പ്രകാരം, തിങ്കളാഴ്ച മുതല്‍ 50 ശതമാനം ആളുകളെ ഉള്‍ക്കൊണ്ട് തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. തിയേറ്ററിലെ ജീവനക്കാര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കിയിട്ടുണ്ടെന്ന് ഉറപ്പാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad