ബദിയടുക്ക (www.evisionnews.in): കുമ്പഡാജെ പഞ്ചായത്ത് രണ്ടാംവാര്‍ഡ് കണ്ടത്തോടിയില്‍ വീടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയ നാരായണ മുഖാരി (53)യെ നാട്ടുകാരും ബദിയടുക്ക ജനമൈത്രി പോലീസും ചേര്‍ന്ന് പാക്കം ചെര്‍ക്കപ്പാറയിലെ മരിയ വൃദ്ധസദനത്തിലാക്കി. പ്രധാന നിരത്തില്‍നിന്ന് അരക്കിലോ മീറ്ററോളം അകലെ കാടിനുള്ളിലെ തകര്‍ന്നുവീഴാറായ വീട്ടിലാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. ദിവസങ്ങളായി പുറത്തുകാണാഞ്ഞതിനെത്തുടര്‍ന്ന് പ്രദേശത്തെ രമേശന്‍ തിരഞ്ഞുചെന്നതോടെയാണ് ദയനീയസ്ഥിതി പുറംലോകമറിഞ്ഞത്. നാലു ദിവസത്തോളമായി ഭക്ഷണമൊന്നും കഴിക്കാതെ അവശനിലയിലായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ ബദിയടുക്ക ജനമൈത്രി പോലീസ് ഓഫീസര്‍മാരായ അനൂപും മഹേഷും ചേര്‍ന്ന് സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് അടിയന്തര ചികിത്സ നല്‍കി. തുടര്‍ന്ന് പത്തുദിവസത്തോളം നാട്ടുകാരായ താരാനാഥ് റായ്, സുരേഷ്, സുജി, സന്തു, ശെല്‍വ, രവിരാജ് എന്നിവരുടെ സംരക്ഷണയില്‍ താമസിച്ച ശേഷം പോലീസ് സഹായത്തോടെ വൃദ്ധസദനത്തിലാക്കുകയായിരുന്നു.
കുമ്പഡാജെയില്‍ വീടിനകത്ത് അവശനിലയില്‍ കണ്ടെത്തിയ 53കാരന് പോലീസും നാട്ടുകാരും അടിയന്തിര ചികിത്സ നല്‍കി
4/
5
Oleh
evisionnews